അമ്മയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി മകൾ; പ്രതി ഫിസിയോതെറാപ്പിസ്റ്റ്
അമ്മയെ കൊന്ന് മൃതദേഹവുമായി മകൾ പോലീസ് സ്റ്റേഷനിലേക്ക്. ഫിസിയോതെറാപ്പിസ്റ്റായ 39കാരിയാണ് അമ്മയുടെ മൃതേദഹം ബാഗിലാക്കി സ്റ്റേഷനിലെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു

ഹൈലൈറ്റ്:
- മകൾ അമ്മയെ കൊന്നു
- കൃത്യം ബെംഗളൂരുവിൽ
- പ്രതി അറസ്റ്റിൽ
സ്റ്റേഷനിലെത്തിയ യുവതി താൻ അമ്മയെ കൊന്നെന്നും മൃതദേഹം ബാഗിലുണ്ടെന്നും പറയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഉറക്ക ഗുളികകൾ നൽകിയ ശേഷമാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു.
Also Read : ‘ഒടിപി നൽകിയാലേ വിവരങ്ങൾ ലഭ്യമാകൂ’; കൊവിഡ് ആപ്പിലെ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് കേന്ദ്രം
‘മുൻവിരോധം’ സഹോദരങ്ങളെ ആക്രമിച്ച പ്രതി പിടിയിൽ
അമ്മയും മകളും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും യുവതി പറഞ്ഞു. ഭർത്താവിനൊപ്പമാണ് സൊനാലി സെന്‍ താമസം. ഭര്‍തൃമാതാവും ഇവരോടൊപ്പം അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്നു. എന്നാൽ മറ്റൊരു റൂമിലായിരുന്ന ഇവർ കൊലപാതകം അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. സംഭവ സമയത്ത് ഭർത്താവ് ഇവിടെ ഉണ്ടായിരുന്നില്ല.
ബാഗിൽ മൃതദേഹവുമായാണ് യുവതി സ്റ്റേഷനിലേക്ക് എത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകൾ സെനാലി സെന്നിനെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് മിക്കോ ലേഔട്ട് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക