‘സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കും’; ടെറസിൽ നിന്ന് സ്വയംഭോഗവും നഗ്നതാ പ്രദർശനവും, അജ്ഞാതനായി അന്വേഷണം
Edited by Jibin George | Samayam Malayalam | Updated: 15 Jun 2023, 6:58 pm
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ അജ്ഞാതനായി പോലീസ് അന്വേഷണം. വീഡിയോ ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം

ഹൈലൈറ്റ്:
- സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നത് പതിവാക്കിയ അജ്ഞാതനായി അന്വേഷണം.
- വാടകയ്ക്ക് വീട് അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇയാൾ വീടുകളിൽ എത്തുന്നത്.
- പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ്.

വാടക വീടുകൾ അന്വേഷിക്കാനെന്ന വ്യാജേനെ വീടുകളിൽ എത്തുന്ന പ്രതി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയായിരുന്നു. സ്ത്രീകൾ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇയാൾ വീടുകളിൽ എത്തുന്നത്. വീടുകളുടെ ടെറസിൽ കയറി നഗ്നതാ പ്രദർശനം നടത്തിയതായും സ്വയംഭോഗം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടതായി പോലീസിന് ലഭിച്ച പരാതികളിൽ പറയുന്നുണ്ട്. സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
ഉദ്ഘാടനച്ചടങ്ങിൽ എത്താത്ത കുടുംബശ്രീ അംഗങ്ങൾക്ക് പിഴ
വാടകയ്ക്ക് വീട് അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇയാൾ വീടുകളിൽ എത്തുന്നതെന്ന് പോലീസ് പറഞ്ഞു. വീടുകളിലെത്തുന്ന പ്രതി കൂടുതൽ സമയം ശുചിമുറികളിൽ ചെലവഴിക്കുകയും ഇവിടെ അലക്കാനോ ഉണക്കാനോ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങൾ കൈക്കലാക്കുകയും ചെയ്യും. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇയാൾ എത്തുന്നതെന്നും പോലീസ് പറഞ്ഞു.
പകൽ സമയത്ത് സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് പ്രതി എത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷിച്ചെത്തുന്ന വീടുകളുടെ പുറകുവശത്ത് എത്തുകയും അവിടെ സൂക്ഷിച്ചിരിക്കുന്ന അടിവസ്ത്രങ്ങളും പ്രതി കൈക്കലാക്കുകയും ചെയ്യും. അടിവസ്ത്രങ്ങളും ബ്ലൗസുമാണ് കൂടുതലായി മോഷ്ടിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രസിദ്ധ ഹാസ്യ ടെലിവിഷൻ താരം ഫേസ്ബുക്ക് ലൈവിൽ വന്ന് ആത്മഹത്യക്ക് ശ്രമിച്ചു
പ്രദേശവാസികളിൽ ഒരാൾ പകർത്തിയ വീഡിയോ ആണ് പരാതിക്ക് അടിസ്ഥാനമായത്. വീടിനോട് ചേർന്ന ഭാഗത്ത് കഴുകാൻ സൂക്ഷിച്ചിരുന്ന ഒരു ബ്ലൗസ് പ്രതി എടുക്കുന്നതാണ് ഫോണിൽ പകർത്തിയത്. പോലീസിന് നൽകിയ ഈ വീഡിയോ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. പോലീസ് കേസെടുത്തതോടെ സമാന പരാതികളുമായി കൂടുതൽ പേർ രംഗത്ത് എത്തുകയായിരുന്നു.
മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഒരു പ്രദേശത്ത് നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
ഇന്ത്യ‘ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല; ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം’; ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ
ADVT:60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
Liveബിപോർജോയ് ഇന്ന് കരതൊടും; ഗുജറാത്തില്‍ ഒരു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു
മലപ്പുറം‘ഐ ലൗ കിഡ്സ്’വാട്സ് ആപ്പ് ഗ്രൂപ്പ്, ഷെയർ ചെയ്യുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ, മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
കൊല്ലം58 വർഷം വിശപ്പകറ്റി, ഒടുവിൽ അടച്ചുപൂട്ടലിലേക്ക്; കൊല്ലത്തെ ഇന്ത്യൻ കോഫീ ഹൗസ് ഓർമ്മയാകുന്നു
കാസര്കോട്നടന്നു പോകുന്ന ആളുടെ കാലില്‍ തെരുവുനായ കടിച്ചു, സംഭവം കാസർകോട് ടൗണില്‍, വീഡിയോ കാണാം
കേരളം‘തല്ലിക്കൊന്ന് കുഴിച്ചിട്ടാലും, ഇന്ത്യൻ പ്രസിഡൻ്റ് ആക്കാമെന്ന് പറഞ്ഞാലും എൽഡിഎഫിലേക്കില്ല’; പിസി ജോർജ്
കണ്ണൂര്കോടികളുടെ സാമ്പത്തിക തട്ടിപ്പ്; പെരിങ്ങോത്ത് നാല് യുവ നേതാക്കളെ സിപിഎം പുറത്താക്കി
കേരളംകേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അറിയിപ്പുകൾ ഇങ്ങനെ
ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
ബൈക്ക്Honda | എന്ത് സംഭവിച്ചാലും ഇവന്റെ തട്ട് താണുതന്നെയിരിക്കും; നവീകരിച്ച 2023 ഹോണ്ട യുണികോൺ പുറത്തിറങ്ങി
സെലിബ്രിറ്റി ന്യൂസ്മരുന്നുകൾ മാത്രം ആഹാരമായി, പഴയ കാര്യങ്ങളെ ഓർത്ത് കരയാനില്ല! ന്യൂ നോർമലുമായി പൊരുത്തപ്പെട്ടിട്ട് ഒരു വർഷമാകുന്നുവെന്ന് സമാന്ത
സെലിബ്രിറ്റി ന്യൂസ്ബോധം പോലുമില്ലായിരുന്നു അന്ന്! ഇതൊക്കെ എനിക്ക് തന്നെ കേട്ട് മടുത്ത കാര്യങ്ങളാണ്! തഗ് മറുപടികളുമായി ധ്യാന്‍ ശ്രീനിവാസന്
ആരോഗ്യംതൈരിനൊപ്പം ഈ ഭക്ഷണങ്ങൾ വേണ്ട