Also Read : ബൈഡന്റെ അതിഥിയായി മോദി: സമ്മാനമായി ചന്ദനപ്പെട്ടിയിൽ അരിമുതൽ എള്ളുവരെ, ജില്ലിന് ലാബിലുണ്ടാക്കിയ വജ്രം; അമേരിക്കൻ പ്രസിഡന്റിന് നൽകിയ സമ്മാനങ്ങൾ എന്തെല്ലാം
ഇവരിൽ 51 പേരും 26നും 73നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്. മറ്റുള്ളവർക്കായി
പോലീസ് തെരച്ചിൽ തുടരുകയാണ്. ഇവരിൽ ഫയർമാൻ, ലോറി ഡ്രൈവർ, മുൻസിപ്പൽ കൗൺസിലർ, ബാങ്കിലെ ഐടി ജീവനക്കാരൻ, ജയിൽ ജീവനക്കാരൻ, നഴ്സ്, മാധ്യമപ്രവർത്തകൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
കെ വിദ്യയുടെ അറസ്റ്റ് അതീവരഹസ്യമാക്കിയത് എന്തിന്?
ഡോമിനിക് പി എന്ന ഫ്രഞ്ച് പൗരനാണ് പോലീസ് പിടിയിലായതെന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. രാത്രി ലഹരി മരുന്ന് ഭക്ഷണത്തിൽ കലർത്തിയാണ് ഇയാൾ ഭാര്യയ്ക്ക് നൽകിയിരുന്നത്. മരുന്ന് ഫലം കാണിച്ച് തുടങ്ങുമ്പോഴേക്കും പലരേയും വീട്ടിലേക്ക് ക്ഷണിക്കും. മയങ്ങിക്കിടക്കുന്ന ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവസരം ഒരുക്കുകയും ചെയ്യും.
ഔട്ട്‌ലെറ്റ് ഫ്രാങ്കോയിസ് എന്ന ഓമനപ്പേരിൽ പരാമർശിച്ചിട്ടുള്ളയാളാണ്. ഭാര്യയുമായി ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് തന്റെ പെൻഡ്രൈവിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. അബ്യൂസ് എന്ന പേരിലാണ് ഈ ഫയലിലുകൾ സൂക്ഷിച്ചിരുന്നത്. ഇതും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
50 വർഷം മുൻപാണ് ഡൊമനിക് ഇരയായ സ്ത്രീയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും മൂന്ന് കുട്ടികളുമുണ്ട്. 2011 മുതൽ 2020 വരെയുള്ള കാലഘട്ടത്തിനിടെയാണ് ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത് എന്നാണ് പോലീസ് പറയുന്നത്. ഒരേ ആളുകൾ തന്നെ പലവട്ടം സ്ത്രീയുടെ അടുത്ത് എത്തിയതായും റിപ്പോർട്ടുണ്ട്.
ആൻറി-ആങ്സൈറ്റി മരുന്നായ ലോറാസെപാം കലർത്തിയാണ് ഇയാൾ ഭാര്യയെ മയക്കിക്കിടത്തിയിരുന്നത്. ഭാര്യയെ ഉണർത്താൻ സാധ്യതയുള്ള രൂക്ഷഗന്ധമുള്ള ഒന്നും മുറിയ്ക്കുള്ളിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പുകയിലയും പെർഫ്യൂമും നിരോധിച്ചിരുന്നു. തന്റെ അതിഥികളെ ചൂടുവെള്ളത്തിൽ കഴുകിയതിന് ശേഷമാണ് അകത്തുകയറ്റിയിരുന്നത്. അപരിചിതർ വീട്ടിലേക്ക് വരുന്നത് അയൽക്കാർ തിരിച്ചറിയാതിരിക്കാൻ ദൂരെമാറിയാണ് വാഹനം ഇടീച്ചിരുന്നത്. അടുക്കളയിൽ വച്ച് വിവസ്ത്രരാക്കിയതിന് ശേഷമാണ് കിടപ്പറയിലേക്ക് ഇയാൾ ആളുകളെ അയച്ചിരുന്നത്. കിടപ്പുമുറിയിൽ വസ്ത്രങ്ങൾ മറക്കാതിരിക്കാൻ ഇത്തരത്തിൽ ചെയ്തിരുന്നത്.
അതേസമയം, തങ്ങളെ കുടുക്കുകയായിരുന്നുവെന്ന വാദിച്ച് അറസ്റ്റിലായ ചിലരും രംഗത്തുവന്നിട്ടുണ്ട്. ഉഭയസമ്മതപ്രകാരമല്ല ഇത്തരത്തിൽ ബന്ധത്തിൽ ഏർപ്പെടുന്നത് എന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് ഇവർ പറയുന്നത്. പ്രതികൾക്ക് ഒരിക്കൽ പോലും ആക്രമിക്കാനോ ഭീഷണിപ്പെടുത്തുകയോ ചെയ്തിരുന്നില്ലെന്നും ഇവർ പറയുന്നു. താൽപര്യമില്ലാത്തവർക്ക് പുറത്തേക്ക് പോകാനും അവസരമുണ്ടായിരുന്നു.
Also Read : മോഷണക്കുറ്റം ആരോപിച്ച് ബന്ധുക്കൾ യുവതിയെ കൊന്നു; ശബ്ദം കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട് വച്ചു
സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ചെന്ന സംശയത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബലാത്സംഗ വിഡിയോകൾ കണ്ടെത്തിയത്. ഭർത്താവിന്റെ ചെയ്തികൾ മനസ്സിലായതോടെ ഭാര്യ മാനസികമായി തകർന്നുവെന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിന് പിന്നാലെ അവർ വിവാഹമോചനത്തിന് അപേക്ഷ നൽകി.
Read Latest National News and Malayalam News