കാമുകി ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു; കോളേജ് കെട്ടിടത്തിൽ കയറി പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യുവാവ്
ഫോണിലൂടെ സംസാരിക്കുന്നതിനിടെ യോഗേഷ് കാമുകിയോട് വഴിക്കിടുകയായിരുന്നു. ഈ തർക്കത്തിനൊടുവിലാണ് കാമുകി ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് യുവാവ് ബറേലിയിലേക്കെത്തുന്നത്

ഹൈലൈറ്റ്:
- കാമുകി ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു
- കോളേജിലെത്തി ആത്മഹത്യാ ഭീഷണി
- ഒടുവിൽ വിദ്യാർഥികൾ യുവാവിനെ കീഴടക്കി
കാണ്‍പൂരിലാണ് യോഗേഷും പെൺകുട്ടിയും ജനിച്ച് വളർന്നത്. ഒമ്പതാം ക്ലാസ് തൊട്ട് ഇരുവരും പ്രണയത്തിലായിരുന്നു. പ്ലസ് ടുവിന് ശേഷം പഠനം നിർത്തിയ യോഗേഷ് ഡയറി ഫാമിൽ ജോലി ചെയ്ത് വരികയാണ്. കാമുകി ബറേലിയിലെ ഫരീദ്പുരിലുള്ള ഫാർമസി കോളേജിൽ അഡ്മിഷൻ നേടി ഇവിടത്തേക്ക് മാറി.
പൊടിപൊടിച്ച് ഹെൽമെറ്റ് കച്ചവടം
ചൊവ്വാഴ്ച ഇരുവരും സംസാരിക്കുന്നതിനിടെയാണ് തർക്കം ആരംഭിക്കുന്നത്. വഴക്കിട്ടതോടെ യോഗേഷ് പെൺകുട്ടിയെ ചീത്ത വിളിച്ചു. ഇതോടെ കാമുകന്‍റെ പെരുമാറ്റത്തിൽ അസ്വസ്ഥയായ പെൺകുട്ടി ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. തർക്കത്തിന് ശേഷം പെൺകുട്ടിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് യോഗേഷ് കാൺപൂരിൽ നിന്ന് ബറേലിയിലേക്ക് വരുന്നത്.
ഫരീദ്പുരിലെ കോളേജിലേക്കുള്ള യാത്രയ്ക്കിടെ ഒരു കുപ്പി പെട്രോളും ഇയാൾ വാങ്ങിയിരുന്നു. കോളേജിലെത്തിയശേഷമാണ് നാടകീയ രംഗങ്ങൾ ആരംഭിച്ചത്. പെട്രോളുമായി കോളേജ് കെട്ടിടത്തിന്‍റെ നാലാം നിലയിലേക്ക് യോഗേഷ് കയറുകയായിരുന്നു. തുടർന്ന് പെട്രോൾ ദേഹത്തൊഴിച്ച് താൻ ജീവനൊടുക്കുമെന്ന് കാമുകിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
Also Read : ‘ഈ നാല് ജില്ലകളിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു; കുട്ടികളെയും മുതിർന്നവരെയും ഡെങ്കിപ്പനി ബധിക്കുമെന്ന് മന്ത്രി വീണാ ജോർജ്
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കോളേജ് ജീവനക്കാരും വിദ്യാർഥികളും ചേര്‍ന്ന് യോഗേഷിനെ കീഴ്പ്പെടുത്തുകയായിരുന്നു. വിദ്യാർഥികൾ ഇയാളെ മർദ്ദിക്കുകയും ചെയ്തു. പിന്നീട് കോളേജ് അധികൃതർ ഇയാളെ പോലീസിന് കൈമാറി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
കോട്ടയംവീണ്ടും പഴകിയ മീൻ വിറ്റു; 20 കിലോ പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം; കോട്ടയത്ത് വ്യാപക പരിശോധന
60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
ഇന്ത്യ‘ബിജെപിക്കെതിരെ ഒരുമിച്ച് പോരാടും’; ലോക്സഭ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് പ്രതിപക്ഷം; ചരിത്ര നീക്കം
ലോകവാര്‍ത്തകള്‍‘ആ സന്ദേശം ലഭിച്ചതോടെ ദുരന്തം മണത്തു’; പ്രതികരിച്ച് ടൈറ്റാനിക് സംവിധായകൻ ജെയിംസ് കാമറൂൺ
പത്തനംതിട്ടവഴി വിളക്കിൻ വെട്ടത്തിൽ പഠനം വേണ്ട; ജിൻസിയുടെ വീട്ടിൽ വൈദ്യുതി വെളിച്ചമെത്തി
ഇന്ത്യ‘എല്ലുകൾ പൊങ്ങി മെല്ലിച്ച അരിക്കൊമ്പന്‍റെ ചിത്രം’, ആശങ്കയോടെ ഫാൻസ്; ആന ആരോഗ്യവാനെന്ന് ശ്രീജിത്ത് പെരുമന; നിരീക്ഷിക്കാൻ 36 പേർ, ചിത്രങ്ങൾ ഉടൻ
Liveടൈറ്റൺ അപകടം; മൃതദേഹം കണ്ടെത്തുക ദുഷ്കരം
സോഷ്യൽ വൈബ്സ്‘കാമുകൻ ജയിലിൽ നിന്ന് ബീജം കൊറിയറായി അയച്ചു’, ഗർഭിണിയായ സന്തോഷത്തിൽ യുവതി
തിരുവനന്തപുരംരണ്ടു കോഴികളെ വിഴുങ്ങി, മൂന്നോളം കോഴികളെ കൊന്നു; കോഴിക്കൂട്ടിൽ കേറിയ പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പ്
ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
പൊടിക്കൈകഠിനമായ ഏത് പല്ലുവേദനയും അകറ്റാന്‍ ഒരൊറ്റ പേരയില മതി
ദിവസഫലംHoroscope Today, 23 June 2023: ഈ രാശിക്കാര്‍ക്ക് കുടുംബ പ്രശ്‌നങ്ങളും നേരിടും മനസമാധാനവും നഷ്ടപ്പെടും
സിനിമവെടിയാണോ, നാണമില്ലേ ഇങ്ങനെയുള്ള വേഷമിട്ട് നടക്കാന്‍; എല്ലാത്തിനെയും അതിജീവിച്ചത് കൊണ്ടാണ് ഞാനിങ്ങനെ ആയത് എന്ന് നേഹ
ടെക് വാർത്തകൾ2,099 രൂപയ്ക്ക് കിടിലനൊരു ഇയർബഡ്സുമായി നോയിസ്