Also Read : ‘എല്ലാം ഓക്കെയാണ്’; അരിക്കൊമ്പൻ പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു; പ്രചരിച്ച ചിത്രം 100 മീറ്റർ അകലെ നിന്നെടുത്തത്: കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ
ജൂൺ 16നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. 48കാരിയായ ഫീബ കോപ്പാസ് എന്ന യുവതിയാണ് ഡ്രൈവറായ ഡാനിയേൽ പീദ്ര ഗാർഷ്യയെ വെടിവെച്ചത്. തന്നെ മെക്‌സിക്കോയിലേക്ക് തട്ടിക്കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര് വെടിയുതിർത്തത്. ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ശതകോടീശ്വരൻ ആര് ?
ഗുരുതരമായ ദേഹോപദ്രവം ഏൽപ്പിച്ച കുറ്റമാണ് കോപാസിനെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയെ 1.5 മില്യൺ ഡോളറിന്റെ ബോണ്ടിലാണ് തടവിലാക്കിയിരിക്കുന്നതെന്ന് എൽ പാസോ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കെന്റൂക്കിയിൽ നിന്നുള്ള കോപാസ് തന്റെ കാമുകനെ കാണാൻ ടെക്‌സാസിൽ എത്തിയിരുന്നു. കാമുകൻ ജോലി കഴിഞ്ഞതിന് ശേഷം ഒരു കാസിനോയിലേക്ക് അവരെ കൊണ്ടുപോകാൻ അവർ ഒരു ഊബർ ടാക്സി വിളിച്ചിരുന്നു. വാഹനത്തിൽ “ജുവാരസ്, മെക്സിക്കോ” എന്നതിനായുള്ള അടയാളങ്ങൾ കണ്ടതോടെയാണ് ഇവർ ഭയന്നത്.
കോപാസ് തൻ്റെ പേഴ്സിൽ കരുതിയിരുന്ന കൈത്തോക്ക് ഉപയോഗിച്ച് ഡ്രൈവറുടെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിന്റെ ബാരിക്കേറ്റുകളിൽ ഇടിച്ച് തകർന്നിരുന്നു.
സംഭവത്തേക്കുറിച്ച് ഇവർ തന്നെയാണ് പോലീസുകാരെ വിളിച്ച് അറിയിച്ചത്. അതിന് മുൻപായി കോപാസ് സംഭവത്തിന്റെ ഫോട്ടോ എടുത്ത് അവളുടെ കാമുകന് അയച്ചിരുന്നു.
അതേസമയം, പോലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഒരു ലക്ഷണങ്ങളും കണ്ടെത്തിയിരുന്നില്ല. “ഒരു തട്ടിക്കൊണ്ടുപോകൽ നടന്നുവെന്നോ കോപാസിന്റെ ലക്ഷ്യസ്ഥാനത്ത് നിന്ന് പിദ്ര വഴിമാറിപ്പോയതായോ അന്വേഷണം പിന്തുണയ്ക്കുന്നില്ല,” പോലീസ് പറഞ്ഞു.
Also Read : വീണ്ടും ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം, 12 ബോഗികൾ പാളം തെറ്റി; അപകടത്തിൽപ്പെട്ടത് ചരക്ക് ട്രെയിനുകൾ
ഒരു പ്രാദേശിക മാധ്യമത്തോട് സംസാരിക്കവേ, യാത്രക്കാരിയുടെ പ്രവൃത്തികൾ കമ്പനിയെ ഭയപ്പെടുത്തിയെന്ന് ഊബർ പറഞ്ഞു. “ഊബർ പ്ലാറ്റ്‌ഫോമിൽ അക്രമം വെച്ചുപൊറുപ്പിക്കില്ല, എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞയുടൻ ഞങ്ങൾ യാത്രക്കാരിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്,” കമ്പനിയുടെ വക്താവ് കൂട്ടിച്ചേർത്തു.
Read Latest World News and Malayalam News