എന്താണ് ഫിലോഫോബിയ
സ്നേഹിക്കാനുള്ള, അല്ലെങ്കില്‍ പ്രണയിക്കാനുള്ള ഭയത്തെയാണ് പൊതുവില്‍ ഫിലോഫോബിയ എന്ന് പറയുന്നത്. നമ്മള്‍ക്ക് ചുറ്റും നോക്കിയാല്‍ ഇത്തരത്തില്‍ പേടിയുള്ള നിരവധി ആളുകളെ കാണാന്‍ സാധിക്കും. വീട്ടുകാരുടെ നിര്‍ബന്ധത്തെ പേടിച്ച് പ്രണയത്തെ പേടിക്കുന്നവരല്ല ഇവര്‍. മറിച്ച് സ്വന്തം ജീവിതത്തില്‍ ഉണ്ടായ ദുരനുഭത്തില്‍ നിന്നും പ്രണയത്തെ പേടിക്കാന്‍ ആരംഭിച്ചവരാണ് ഇവര്‍.
ചിലപ്പോള്‍ ആദ്യ പ്രണയത്തില്‍ നിന്നും ഉണ്ടായ ദുരനുഭവം, അല്ലെങ്കില്‍ ഒരു വിവാഹം കഴിച്ച് ഡിവോഴ്സ് ആയവര്‍ എന്നിവരെല്ലാം പിന്നീട് പ്രണയിക്കാനും മറ്റൊരു വിവാഹത്തിനും പലപ്പോഴും തയ്യാറാവില്ല. അതിന് നല്കുന്ന ഇനിയും മറ്റൊരു അനുഭവം കൂടെ ഉണ്ടാകാന്‍ എനിക്ക് വയ്യ എന്ന് ചിന്തിക്കുന്നവരും പേടിക്കുന്നവരും ഉണ്ട്. ഇത്തരം അവസ്ഥയാണ് ഫിലോഫോബിയ എന്ന് പറയുന്നത്. ഇത് മാറ്റി എടുക്കാന്‍ ഇവര്‍ തന്നെ സ്വയം വിചാരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ദേഷ്യം നിയന്ത്രിക്കാന്‍ ചില ടിപ്സ്
അമിത ദേഷ്യം നിയന്ത്രിക്കാൻ ഇങ്ങനെ ചെയ്യാം
ചിന്താഗതി
ഏറ്റവും ആദ്യം ഈ പ്രശ്നം നേരിടുന്നവര്‍ അവരുടെ ചിന്താഗതി മാറ്റി എടുക്കാന്‍ ശ്രദ്ധിക്കണം. മനസ്സില്‍ നിന്നും നെഗറ്റീവ് ചിന്താഗതികള്‍ മാറ്റി എടുക്കണം. നിങ്ങള്‍ക്ക് പഴയ അനുഭവങ്ങള്‍ മനസ്സിലേയ്ക്ക് പെട്ടെന്ന് കടന്ന് കൂടുന്നുണ്ടെങ്കില്‍ ഒരു കൗണ്‍സിലിംഗ് തേടാവുന്നതാണ്.
അതുപോലെ, പ്രണയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ വരുന്ന നെഗറ്റീവ് ചിന്തകള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കുക. മനസ്സില്‍ വരുന്ന നെഗറ്റീവ് ചിന്തകള്‍ക്ക് പകരം അതിന്റെ മറുവശവും ചിന്തിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുക. ഇത്തരത്തില്‍ സ്വയം ചിന്താഗതികളെ മാറ്റി എടുക്കാന്‍ ശ്രമിക്കുന്നത് നല്ല മാറ്റം കൊണ്ട് വരാന്‍ സാധിക്കുന്നതാണ്.
പുറത്ത് കടക്കാന്‍ ശ്രമിക്കാം
സ്വയം ഇത്തരം പേടിയില്‍ നിന്നും പുറത്ത് കടക്കുന്നതിനായി, എല്ലാവരുമായി നല്ല സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങാം. അതുപോലെ തന്നെ പുതിയ പ്രണയത്തിന് തുടക്കം കുറിച്ച് നോക്കുകയും, അയ്യാളെ പതിയെ മനസ്സിലാക്കാന്‍ പരസ്പരം സംസാരിക്കുകയും ഇഷഅടങ്ങള് പങ്കുവെയ്ക്കുകയും ചെയ്യാവുന്നതാണ്. അതുപോലെ, സമയമെടുത്ത് സാവധാനത്തില്‍ മനസ്സിലാക്കി പുതിയ ബന്ധത്തിന് തുടക്കം കുറിക്കാം.
ഇത്തരത്തില്‍ സമയമെടുത്ത് ഒരാളെ മനസ്സിലാക്കുമ്പോള്‍ അയാളെക്കുറിച്ച് നിങ്ങള്‍ക്ക് ഒറു ധാരണ ലഭിക്കുകയും അത് നിങ്ങളിലെ അത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
മനസ്സിലാക്കി മുന്നേറാം
പലരും തന്റെ അനുഭവം ഓര്‍ത്ത് ഭയന്ന് ഇരിക്കുകയാണ് ചെയ്യുക. എന്നാല്‍, അതില്‍ നിന്നും തനിക്ക് പറ്റിയ അബന്ധം മനസ്സിലാക്കി ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മനക്കട്ടി വളര്‍ത്തി എടുക്കണം. പഴയതിനെ നമ്മള് പൂര്‍ണ്ണമായും മറക്കാന്‍ ശ്രമിച്ചാല്‍ അത് നമ്മളുടെ മനസ്സില്‍ വന്ന് കൊണ്ടിരിക്കും. ഇതിനെ ഒറ്റയടിക്ക് മറക്കാന്‍ ശ്രമിക്കുന്നതിന് പകരം സാവധാനത്തില്‍ മറക്കാന്‍ ശ്രമിക്കാവുന്നതാണ്. ഇതിനായി നിങ്ങള്‍ക്ക് ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാം.
Also Read: പാലും കുറച്ച് ഈന്തപ്പഴവും പതിവാക്കിയാല്‍ ഈ സൂപ്പര്‍ പവ്വര്‍ ലഭിക്കും
സ്വയം സ്നേഹിക്കാം
പലരും സ്വയം സ്നേഹിക്കാന്‍ മറന്ന് പോകുന്നു. തന്റെ ശരീരത്തിന് തന്റെ മനസ്സിന് എന്താണോ ആവശ്യം, അവ നിറവേറ്റാനും സ്വയം സ്നേഹിക്കാനും ആദ്യം പഠിക്കാം. ഇത്തരത്തില്‍ സ്വന്തമായി സ്നേഹിക്കാന്‍ ആരംഭിക്കുന്നതോടെ പുതിയ ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് ഇത് സഹായിക്കും. അതുപോലെ, കുറച്ചുംകൂടെ മനസ്സ് തുറന്ന് ഭയം കൂടാതെ, പുതിയ ഒരാളെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.