നിങ്ങൾ രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ ആപ്പിന്റെ ഹോം സ്ക്രീനിൽ ആരോഗ്യസേതു ലോഗോ ഉൾപ്പടെ രണ്ടു ടിക്കുകളാണ് കാണാനാവുക
വാക്സിൻ സ്റ്റാറ്റസ് രേഖപ്പെടുത്താൻ ആരോഗ്യ സേതു ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഇനി മുതൽ വാക്സിൻ എടുത്ത് കഴിഞ്ഞ് വാക്സിൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ രണ്ടു ബ്ലൂ ടിക്കുകളും ഷീൽഡും കാണിക്കും. നിങ്ങൾ വാക്സിനേഷൻ പൂർത്തിയാക്കിയ വ്യക്തിയാണെന്നാണ് അതിലൂടെ വ്യക്തമാക്കുന്നത്.
ആരോഗ്യ സേതു ആപ്പ് തുറക്കുമ്പോൾ തന്നെ ‘അപ്ഡേറ്റ് വാക്സിനേഷൻ സ്റ്റാറ്റസ്'(Update vaccination status) എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും ബ്ലൂ ടിക്കും ഷീൽഡും ലഭിക്കുകയും ചെയ്യും. ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവർക്ക് ഒരു ബ്ലൂ ടിക്കും പകുതി വാക്സിനേഷൻ പൂർത്തിയാക്കി എന്ന് കാണിക്കുന്ന ‘പേര്ഷ്യലി വാക്സിനേറ്റഡ്’ സ്റ്റാറ്റസുമാണ് ഹോം സ്ക്രീനിൽ ലഭിക്കുക.
നിങ്ങൾ രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ ആപ്പിന്റെ ഹോം സ്ക്രീനിൽ ആരോഗ്യസേതു ലോഗോ ഉൾപ്പടെ രണ്ടു ടിക്കുകളാണ് കാണാനാവുക. ആരോഗ്യ സേതു ആപ്പിൽ വാക്സിനേഷൻ ചെയ്തതിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ആകാൻ 14 ദിവസം വരെ സമയമെടുക്കും അതുകൊണ്ട് അടുത്ത ദിവസങ്ങളിൽ വാക്സിൻ എടുത്തവർ ബ്ലൂ ടിക്കും ഷീൽഡും ലഭിക്കാൻ അത്രയും ദിവസം കാത്തിരിക്കണം. രണ്ടു ഡോസ് പൂർത്തിയാക്കിയാൽ മാത്രമേ കോവിൻ ആപ്പിലും ആരോഗ്യ സേതുവിലും ബ്ലൂ ടിക്ക് ദൃശ്യമാകൂ.
Read Also: ക്ലബ്ഹൗസിൽ പ്രവേശിക്കാൻ ഇൻവിറ്റേഷൻ വേണ്ട; പുതിയ അപ്ഡേറ്റ് ഉടൻ
എങ്ങനെയാണ് ആരോഗ്യ സേതു ആപ്പിൽ വാക്സിൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യേണ്ടത്?
സ്റ്റെപ് 1: ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
സ്റ്റെപ് 2: ലോഗിൻ ചെയ്ത് കഴിയുമ്പോൾ ‘അപ്ഡേറ്റ് വാക്സിൻ സ്റ്റാറ്റസ്’ (Update vaccination status) എന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ വീണ്ടും നൽകുക. കോവിനിൽ മറ്റൊരു നമ്പർ ആണ് ഉപയോഗിച്ചിരിക്കുന്നെങ്കിൽ ആ നമ്പറാണ് നൽകേണ്ടത്. അതിനു ശേഷം ‘അപ്ഡേറ്റ് ഹിയർ’ (Update Here) എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3: നിങ്ങൾക്ക് അപ്പോൾ ഒരു ഒടിപി ലഭിക്കും, അത് അവിടെ കാണുന്ന പെട്ടിയിൽ നൽകുക, അതിനു ശേഷം ആപ്പ് നിങ്ങളുടെ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തും.
സ്റ്റെപ് 4: ഒരു പ്രാവശ്യം നിങ്ങളുടെ നിങ്ങളുടെ മൊബൈൽ നമ്പർ വെരിഫൈ ചെയ്തു കഴിഞ്ഞാൽ അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള പ്രൊഫൈലുകൾ ആപ്പ് കാണിക്കും. അതിൽ നിങ്ങളുടെ പ്രൊഫൈലിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വാക്സിൻ സ്റ്റാറ്റസ് കോവിൻ സൈറ്റിൽ നിന്നും ആരോഗ്യ സേതു ആപ്പിലേക്ക് അപ്ഡേറ്റ് ആകും.
Web Title: Aarogya setu app now shows blue ticks shield update vaccination status covid 19 details