കൈ നഖം പരസ്പരം ഉരസുന്നത് നല്കുന്ന ഗുണം
Authored by Saritha PV | Samayam Malayalam | Updated: 6 Jul 2023, 5:43 pm
കൈ നഖം പരസ്പരം ഉരസുന്നത് ഒരു യോഗാ രീതിയാണ്. ഇതിനാല്‍ തന്നെ ഏറെ ആരോഗ്യ ഗുണം നല്കുന്ന ഒന്നുമാണ്. ഇതെക്കുറിച്ചറിയൂ.
സ്ട്രെസും ടെന്‍ഷനും
ഇത് ചെയ്യുന്നത് സ്ട്രെസും ടെന്‍ഷനും അകറ്റി നമ്മെ റിലാക്സ് ചെയ്യാന്‍ സഹായിക്കുന്ന ഒരു വഴിയാണ്. ഇത്തരത്തില്‍ നഖമുരസുന്നത് നമ്മുടെ നാഡികളെ റിലാക്സ് ചെയ്യിക്കാന്‍ സഹായിക്കുന്നു. മസിലുകളെ അയക്കുന്നു. ഇതിലൂടെ ടെന്‍ഷനും സ്ട്രെസുമെല്ലാം അകറ്റാന്‍ സാധിയ്ക്കും.
ഡെങ്കിപ്പനി അറിയേണ്ടതെല്ലാം
ഡെങ്കിപ്പനി അറിയേണ്ടതെല്ലാം
ഹൃദയത്തിനും ലംഗ്സിനും
ഇത് ഹൃദയത്തിനും ലംഗ്സിനും ഏറെ ഗുണകരമാണ്. ഇത്തരത്തില്‍ നഖം ഉരസുന്നതിലൂടെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതും ഇതിലൂടെ ഓക്സിജന്‍ എല്ലാ അവയവങ്ങളിലേയ്ക്കും ലഭിയ്ക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്നു. ലംഗ്സ് ആരോഗ്യത്തിനും ഇതേറെ ഗുണകരമാണ്.
മുടിയുടെ ആരോഗ്യത്തിനുളള ഒരു വഴി
ഇത് പൊതുവേ മുടിയുടെ ആരോഗ്യത്തിനുളള ഒരു വഴിയായി കണക്കാക്കപ്പെടുന്നു. യോഗയിലെ രീതിയായി കണക്കാക്കപ്പെടുന്ന, ബാലായാം എന്നറിയപ്പെടുന്ന ഈ യോഗമുദ്ര മുടി കൊഴിച്ചിലിനും മുടി വളരാനുമെല്ലാം ഏറെ നല്ലതാണ്. നഖങ്ങള്‍ കൂട്ടിയുരസുമ്പോള്‍ ശിരോചര്‍മത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഇതാണ് മുടി വളരാന്‍ ഇടയാക്കുന്നത്. അകാല നര പോലുള്ള മുടി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ഇത് ചെയ്യുമ്പോള്‍
ഇത് ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഗര്‍ഭിണികളും ബിപിയുള്ളവരും ഇത് ചെയ്യാതിരിയ്ക്കുന്നതാണ് നല്ലത്. ഇത് ചെയ്യാന്‍ സുഖാസന പൊസിഷനില്‍ ഇരിയ്ക്കുക. കൈകള്‍ രണ്ടും നെഞ്ചിന് നേരേ അടുപ്പിച്ച് പിടിയ്ക്കുക. പിന്നീട് ഇരു കയ്യിന്റെയും വിരലുകള്‍ ഉള്ളിലേയ്ക്കായി വരും വിധത്തില്‍ പിടിച്ച് പരസ്പരം കൂട്ടി ഉരസുക. മൃദുവായി വേണം ഇത് ചെയ്യാന്‍ എന്നത് പ്രധാനമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക