മസ്കറ്റ് തെരുവിൽ അടിപിടി; വിദേശികളെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പോലീസ്
Sumayya P | Samayam Malayalam | Updated: 11 Jul 2023, 12:17 pm
13 പേർ അടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൈലൈറ്റ്:
- വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായി
- ഇത്തരം പ്രവർത്തികൾക്ക് എതിരെ മുന്നറിയിപ്പ്
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് വീഡിയോക്ക് താഴെ ഉയർന്ന കമന്റ്. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായതോടെയാണ് മസ്കറ്റ് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത്. ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതെ ഇരിക്കാൻ വേണ്ടിയാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം, കാണാതായ സ്വദേശി പൗരനെ കണ്ടെത്താന്‍ ഒമാൻ പോലീസ് സഹായം തേടി. ദാഖിലിയ ഗവര്‍ണറേറ്റിലെ ജഅലാന്‍ ബനീ ബൂ അലി വിലായത്തില്‍ നിന്ന് കഴിഞ്ഞ മാസം ആണ് ഇദ്ദേഹത്തെ കാണാതാകുന്നത്. ജഅലാനിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല. ഫോട്ടോ സഹിതം ആണ് പോലീസ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വിവരങ്ങൾ അറിയുന്നവർ 9999 നമ്പറിലുള്ള പൊലീസ് ഓപ്പറേഷന്‍സ് സെന്ററുമായി ബന്ധപ്പെടണം അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഭാര്യയുടെ പ്രിയഗാനം ആലപിച്ച് മിഥുൻ ജയരാജ് | Mithun Jayaraj | Music |
Also Read: യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്; ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല
ദോഫാർ ഗവർണറേറ്റിലുടനീളം മൂടൽമഞ്ഞ് രൂപപ്പെട്ടതിനാൽ വാഹനം ഓടിക്കുന്ന ഡ്രെെവർമാർ ശ്രദ്ധിക്കണം. കാഴ്ചയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും ചേർന്നുള്ള പർവതങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇത് ദൂരകാഴ്ചയെ ബാധിക്കും. ചാറ്റൽ മഴക്കും സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി അറിയിച്ചു.
മിക്ക ഗവർണറേറ്റുകളിലും ഉയർന്നതും ഇടത്തരവുമായ കാലാവസ്ഥ മാറ്റത്തിന് കാരണമാകും. ഒമാനിന്റെയും അറബിക്കടലിന്റെയും തീരപ്രദേശങ്ങളിൽ രാത്രി മഴപെയ്യാൻ സാധ്യതയുണ്ട്. മരുഭൂമികളിൽ പൊടി ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക