Sumayya P | Samayam Malayalam | Updated: 11 Jul 2023, 11:30 am
ബഹ്റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന യാത്രക്കാർക്ക് ആയിരിക്കും ഈ അവസരം ഉണ്ടായിരിക്കുക.
ഹൈലൈറ്റ്:
- ഗൾഫ് എയർ ആണ് യാത്രക്കാർക്ക് ഈ പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്.
- രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 7 മുതൽ 10 വരെയും ഇത്തരം യാത്രകൾ ഉണ്ടായിരിക്കും.
ബഹ്റെെനിലെ മനോഹരമായി വിനോദസഞ്ചാര കേന്ദ്രങ്ങങ്ങളിലൂടെ നടത്തുന്ന സൗജന്യ സന്ദർശന ടൂറുകൾ ആയിരിക്കും ഇത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 7 മുതൽ 10 വരെയും ഇത്തരം യാത്രകൾ ഉണ്ടായിരിക്കും. ബഹ്റെെനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണിച്ചു കൊടുക്കുകയും, രാജ്യത്തെ പൈതൃക മേഖലകൾ അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യും. യാത്രക്കാരെ സഹായിക്കാനും ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും ഒരു സംഘം ഇവർക്കൊപ്പം ഉണ്ടായിരിക്കും.
മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനം വൈകുന്നതിൽ പ്രതിഷേധം; മറുപടിയുമായി വർക്കല ഡിവൈഎസ്പി
Also Read: യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്; ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല
യാത്രക്കാരുടെ ട്രാൻസിറ്റ് സമയം ടൂറിസം അനുഭവമാക്കി മാറ്റാനാണ് ഗൾഫ് എയർ ഇത്തരത്തിലൊരും പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്. ബഹ്റെെൻ വളരെ ചെറിയ രാജ്യമാണ്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്തെ കാഴ്ചകൾ എല്ലാം കണ്ടു തീർക്കാൻ സാധിക്കും. രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു യാത്ര വലിയ രീതിയിൽ ഗുണകരമാകും. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് ഇനി ഉണ്ടാകില്ല. ഇതിനൊരു പരിഹാരമാകുകയാണ്. യാത്രക്കാർക്ക് വലിയ രീതിയിൽ സന്തോഷം നൽകുന്ന ഒരു അനുഭവം ആണ് ഇത്.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക