Edited by Jibin George | Samayam Malayalam | Updated: 11 Jul 2023, 11:09 am
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ള കായിക താരങ്ങളെ ലൈംഗികമായി ചൂണം ചെയ്ത സംഭവത്തിൽ തടവിൽ കഴിയുന്ന ഡോക്ടറായിരുന്ന ലാറി നാസർക്ക് ജയിലിൽ വെച്ച് കുത്തേറ്റു
ഹൈലൈറ്റ്:
- ലാറി നാസർക്ക് ജയിലിൽ വെച്ച് കുത്തേറ്റു.
- മറ്റൊരു തടവുകാരനുമായുള്ള വഴക്കിനിടെ നാസർക്ക് കുത്തേൽക്കുകയായിരുന്നു.
- നാസറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ.
‘ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ചു, തലയോട്ടി ആഷ്ട്രേയാക്കി’; സാത്താൻ്റെ നിർദേശം പാലിക്കുകയായിരുന്നുവെന്ന് യുവാവ്
ഞായറാഴ്ചയാണ് ജയിലിൽ ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ലാറി നാസർക്ക് ജയിലിൽ വെച്ച് കുത്തേറ്റതായി ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസ് വ്യക്തമാക്കിയിരുന്നു. കുത്തേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചെങ്കിലും പേരുവിവരങ്ങൾ തുടക്കത്തിൽ പുറത്തുവിട്ടിരുന്നില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും മറ്റ് തടവുകാർക്ക് പരിക്കേറ്റിട്ടില്ലെന്നും എഫ്ബിഐ അറിയിച്ചു.
അതിഥി തൊഴിലാളിക്ക് കൈത്താങ്ങായി മലയാളികൾ |guest workers |
നാസറിന് പത്തോളം കുത്തേറ്റതായാണ് റിപ്പോർട്ട്. കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പ്രതിയുടെ ആരോഗ്യനില നില തൃപ്തികരമാണ്. മറ്റൊരു തടവുകാരനുമായുള്ള വഴക്കിനിടെയാണ് കുത്തേറ്റതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ജയിൽ അധികൃതർ തയ്യാറായിട്ടില്ല.
പ്രായപൂർത്തിയാകാത്ത വനിതാ കായിക താരങ്ങൾ ഉൾപ്പെടെയുള്ള പെൺകുട്ടികളെയാണ് ലാറി നാസർ ലൈംഗികമായി പീഡിപ്പിച്ചത്. ഒളിമ്പിക് സ്വർണ മെഡൽ ജേതാക്കളും ഇവരിൽ ഉൾപ്പെടുന്നുണ്ട്. മിഷിഗണിൽ വെച്ചാണ് ഭൂരിഭാഗം പെൺകുട്ടികളും ചൂഷണത്തിനിരയായത്. 2016ലാണ് ഞെട്ടിക്കുന്ന പീഡന വാർത്തകൾ പുറത്തുവന്നത്. നൂറോളം സ്ത്രീകളാണ് പരാതി നൽകിയത്. ടീം ഡോക്ടറായ അദ്ദേഹം ചികിത്സയുടെ മറവിൽ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് സ്ത്രീകൾ മൊഴി നൽകിയിരുന്നു.
കാനഡയിൽ ഇന്ത്യൻ കൗൺസുലേറ്റിന് മുന്നിൽ ഖാലിസ്ഥാനികളുടെ പ്രതിഷേധം; എതിർപ്പറിയിച്ച് ഇന്ത്യൻ സമൂഹവും തെരുവിൽ
2018ലാണ് നാസറിന് കോടതി തടവുശിക്ഷ വിധിക്കുന്നത്. 300ലധികം പെൺകുട്ടികളെ നാസർ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 160 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. 1997 മുതൽ പീഡനത്തിനിരയായ പെൺകുട്ടികളും അവരുടെ മാതാപിതാക്കളും നാസറിനെതിരെ പരാതിയും ആരോപണവും നടത്തിയിരുന്നുവെങ്കിലും അധികൃതർ ഗൗരവമായെടുത്തിരുന്നില്ല. 2016ന് ശേഷമാണ് പരാതികളിൽ നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചത്. നാസറിനെതിരായ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ തുടക്കം മുതൽ എഫ്ബിഐ പരാജയപ്പെട്ടിരുന്നതായി പെൺകുട്ടികൾ ആരോപിച്ചിരുന്നു.
Read Latest World News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക