‘സിൽവർലൈൻ പ്രായോഗികമല്ല, അതിവേഗ റെയിൽപാത വേണം’; നടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമെന്ന് ഇ ശ്രീധരൻ
Edited by Jibin George | Samayam Malayalam | Updated: 11 Jul 2023, 12:14 pm
സംസ്ഥാനത്തിന് കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും അതിവേഗ റെയിൽപാതയാണ് ആവശ്യമെന്നും ഇ ശ്രീധരൻ. ഇതുസംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി
ഹൈലൈറ്റ്:
- കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
- കേരളത്തിൽ അതിവേഗ റെയിൽപാത വേണം.
- പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്ന് ശ്രീധരൻ.
വയോജന സെൻസസ് എന്തിന്? വിവരങ്ങൾ ശേഖരിച്ച് ഡേറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി
തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിന് പ്രായോഗികമാകുക. നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കടന്ന് പോകുന്നതാണ് കെ റെയിൽ പദ്ധതിയുടെ പ്രധാന പ്രശ്നം. ഇത്രയും ഭൂമി ഏറ്റെടുക്കുകയെന്നത് ബുദ്ധിമുട്ടായ കാര്യമാണ്. പാതയ്ക്ക് ഇരു സൈഡിലുമായി ഉയരത്തിൽ മതിൽ കെട്ടുന്നത് പ്രദേശത്തെയാകെ ബാധിക്കും. പുതിയ പാതയെ ദേശീയ റെയിൽ പാതയുമായി ബന്ധിപ്പിക്കാൻ കഴിയണം.
വൈറൽ ‘കാവാലയ്യാ’ റീലുമായി തമന്ന
നിലവിലെ സിൽവർലൈൻ ദേശീയ റെയിൽ പാതയുമായി ബന്ധിപ്പിക്കാനാകില്ല. ബ്രോഡ്ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉൾപ്പെടെ കേരളത്തിന് പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കിൽ മാത്രമേ പദ്ധതി പ്രായാഗികമാകൂ എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
സംസ്ഥാന സർക്കാർ തയ്യാറാണെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്ന് ശ്രീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രിധരനെ കണ്ടത്. സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന കെ റെയിൽ നിലവിലെ രീതിയിൽ നടപ്പാക്കുക പ്രായോഗികമല്ലെന്നും മാറ്റങ്ങളോടെ പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്നുമാണ് ഇ ശ്രീധരൻ്റെ പുതിയ നിലപാട്. ഇതോടെ കെ റെയിൽ പദ്ധതി വീണ്ടും ചർച്ചയാകുകയാണ്.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക