കരൾ ശുദ്ധീകരിച്ച് ആരോഗ്യത്തോടെ വയ്ക്കാൻ ഈ പാനീയങ്ങൾ രാത്രിയിൽ കുടിച്ചോളൂ
കരളിനെ ശുദ്ധീകരിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങളുണ്ട്.
പെപ്പർമിൻ്റ് ടീ
ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹന വ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്ന മെന്തോൾ ധാരാളമായി അടങ്ങിയിട്ടുള്ളതാണ് പെപ്പർമിൻ്റ് ഇലകൾ. ഇതിനായി ഒരു പാത്രത്തിൽ വെള്ളം എടുത്ത് നന്നായി തിളപ്പിച്ച് അതിൽ രണ്ട് ടേബിൾസ്പൂൺ പെപ്പർമിൻ്റ് ഇലകൾ ചേർക്കുക. നന്നായി ഈ വെള്ളം തിളപ്പിച്ച ശേഷം തീയിൽ നിന്ന് വാങ്ങി വയ്ക്കുക. രാത്രി കിടക്കുന്നതിന് അര മണിക്കൂർ മുമ്പ് ഇത് കുടിക്കാവുന്നതാണ്.
ഈ ചേരുവകൾ ഉണ്ടെങ്കിൽ തൊണ്ടവേദന അകറ്റാം
ഈ ചേരുവകൾ ഉണ്ടെങ്കിൽ തൊണ്ടവേദന അകറ്റാം
മഞ്ഞൾ
നിരവധി ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞൾ. മഞ്ഞൾ ചായ കുടിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും കരളിനെ ശുദ്ധീകരിക്കാനും ഏറെ സഹായിക്കും. ഇതിനായി നിങ്ങൾ ഒരു ഗ്ലാസ് തിളച്ച വെള്ളം എടുത്ത് അതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഇളം ചൂടായതിന് ശേഷം തേൻ ചേർത്ത് കുടിക്കുക. എൻസൈമുകളുടെ ഉത്പ്പാദനം വർധിപ്പിച്ച് ഡിറ്റോക്സ് പ്രിക്രിയയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ധാരാളം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്.
കറുവപ്പട്ട ഓട്സ് ചായ
നാരുകളും ധാതുക്കളും വൈറ്റമിനുകളാലും സമ്പുഷ്ടമാണ് ഓട്സ്. പ്രഭാത ഭക്ഷണമായി ഓട്സ് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്. കരളിനെയും കുടലിനെയും ഒരുപോലെ വ്യത്തിയാക്കാനുള്ള കഴിവ് ഈ പാനീയത്തിനുണ്ട്. ഓട്സ് മൂന്ന് മണിക്കൂറോളം വെള്ളത്തിൽ കുതിർത്ത് വയ്ക്കുക അതിന് ശേഷം ഇത് നന്നായി തിളപ്പിച്ച് എടുത്ത് അതിലേക്ക് ഒരു സ്പൂൺ കറുവപ്പട്ട പൊടിയും ചേർത്ത് കഴിക്കാവുന്നതാണ്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കും.
ഇഞ്ചി നാരങ്ങ ചായ
ശക്തമായ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഇഞ്ചിയും നാരങ്ങയും. ഇവ രണ്ടും ശരീരത്തിലെ വിഷാംശം പുറന്തള്ളളാൻ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിലും ഇത് പ്രവർത്തിക്കുന്നു. ഇത് വായുവിൻറെ പ്രശ്നങ്ങൾ, ഉദരസംബന്ധമായ പ്രശ്നങ്ങൾ മുതലായവ ശരിയാക്കുകയും മെറ്റബോളിസം പ്രക്രിയയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഒരു ഗ്ലാസ് തിളക്കുന്ന വെള്ളം എടുത്ത് അര നാരങ്ങയുടെ നീരും ഒരു കഷ്ണം ഇഞ്ചിയും ചേർക്കുക. പത്തു മിനിറ്റ് ചെറുതീയിൽ വച്ച ശേഷം സ്റ്റൗ കെടുത്താം. രാത്രി ഉറങ്ങാൻ പോകുന്നതിന് 15 മിനിറ്റ് മുമ്പ് കുടിക്കുക.
ഉലുവ
ഉലുവ വെള്ളം പതിവായി കുടിക്കുന്നത് ദഹന പ്രക്രിയ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഹായിക്കും. കൂടാതെ മലബന്ധം ഇല്ലാതാക്കാനും ഉലുവ വെള്ളം ഏറെ നല്ലതാണ്. ഇതിലെ നാരിൻ്റെ അംശവും ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളുമാണ് ഇതിന് സഹായിക്കുന്നത്. രാത്രിയിൽ ഉലുവ വെള്ളം കുടിച്ചിട്ട് കിടക്കുന്നത് ശരീരത്തെ ശുദ്ധമാക്കും. ഒരു ഗ്ലാസ്സ് വെള്ളം സ്റ്റൗവിൽ വെച്ച് തിളപ്പിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഉലുവപ്പൊടി ചേർക്കുക. 15 മിനിറ്റ് ചെറുതീയിൽ വയ്ക്കുക, ചെറുചൂടുള്ള താപനിലയിൽ വന്ന ശേഷം, ഇത് അരിച്ചെടുത്ത് ഒരു കപ്പായി ഒരു ദിവസം മൂന്ന് തവണ കുടിക്കുക.
English Summary: Drinks to cleanse your liver
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം പിന്തുടരുക.
കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക