ബെംഗളൂരുവിൽ കൊല്ലപ്പെട്ടതിൽ മലയാളിയും; സുബ്രഹ്മണ്യന്‍റെ നിലവിളി കേട്ടെത്തിയ വിനുകുമാറിനെയും വെട്ടി ഫെലിക്സ്; ടെക് കമ്പനി എംഡിയെയും സിഇഒയെയും കൊലപ്പെടുത്തിയത് മുൻജീവനക്കാരൻ
ഓഫീസ് കെട്ടിടത്തിൽ കയറി സിഇഒയെയും എംഡിയെയും മുൻ ജീവനക്കാരൻ കൊലപ്പെടുത്തുമ്പോൾ ഇവിടെ 10 ജീവനക്കാരുണ്ടായിരുന്നു. ഇവർക്കെതിരെയും സംഘം ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്

ഹൈലൈറ്റ്:
- ബെംഗളൂരുവിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം
- പ്രതി കമ്പനിയിലെ മുൻ ജീവനക്കരാൻ
- സോഷ്യൽ മീഡിയയിലെ താരമെന്നും പോലീസ്
നോർത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് എയ്റോണിക്സ് മീഡിയ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം എത്തിയായിരുന്നു പ്രതി കൃത്യം നടത്തിയത്. ജോക്കർ ഫെലിക്സ് എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഫെലിക്സ് ഉൾപ്പെടെ മൂന്നംഗം സംഘമാണ് ഓഫീസിലേക്ക് എത്തിയത്.
Also Read : മഴ മുന്നറിയിപ്പ് 5 ജില്ലകളിൽ; ഇന്ന് അവധി മൂന്ന് ജില്ലകളിലെ ഈ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക്
രമാദേവി കേസിൽ പ്രതി പിടിയിൽ | Ramadevi Case | Thiruvalla police
ഫെലിക്സും സുബ്രഹ്മണ്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്ന് പിരിഞ്ഞതിന് പിന്നാലെ ഫെലിക്സ് സ്വന്തമായി കമ്പനി തുടങ്ങിയിരുന്നു. ഇതോടെ ഇവർ ബിസിനസ് ശത്രുക്കളാവുകയും ചെയ്തു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ഫെലിക്സ് ഓഫീസിലെത്തിയാണ് ഇരുവരെയും വെട്ടുന്നത്. കത്തിയും വാളും ഉപയോഗിച്ചായിരുന്നു അക്രമം.
ഒരു ബൈക്കിലാണ് ഫെലിക്സും മറ്റു രണ്ടുപേരും സംഭവസ്ഥലത്തേക്ക് എത്തുന്നത്. സുബ്രഹ്മണ്യത്തെ കാണാനായിരുന്നു ഇവർ വന്നത്. അൽപ്പസമയം കാത്തിരുന്നശേഷമാണ് ഇവർ കണ്ടുമുട്ടിയത്. കുറച്ച് നേരം ഇരുവരും സംസാരിച്ചിരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫെലിക്സ് കത്തിയെടുത്ത് ആക്രമിക്കുന്നത്.
Also Read : എന്തൊരു പാര്‍ട്ടിയാണിത്? എംവി രാഘവന്‍റെ ബദല്‍ രേഖയിലാണ് സിപിഎം ഇപ്പോള്‍ നില്‍ക്കുന്നത്; വിമർശനവുമായി വിഡി സതീശൻ
സുബ്രഹ്മണ്യത്തിന്‍റെ നിലവിളി കേട്ടാണ് വിനുകുമാർ ഓടിയെത്തുന്നത്. ഇതോടെ ഫെലിക്സും സംഘവും ഇയാൾക്കെതിരെയും തിരിഞ്ഞു. അക്രമം നടക്കുമ്പോൾ ഓഫീസിൽ 10 ജീവനക്കാർ ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഇവരെ ഭീഷണിപ്പെടുത്തിയാണ് ഫെലിക്സും സംഘവും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഫെലിക്സ് ടിക്ടോക് താരമാണെന്നും പോലീസ് പറയുന്നു.
ജോക്കർ ഫെലിക്സ് എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഇയാൾ അറിയപ്പെടുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക