ജോലി തട്ടിപ്പ്: മുന്നറിയിപ്പുമായി റിയാദ് എയർ
Sumayya P | Samayam Malayalam | Updated: 13 Jul 2023, 4:07 pm
എയർലൈൻ പണമോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും എയർലെെൻ മുന്നറിയിപ്പ് നൽകി.
എയർലൈനിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമ്മിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. റിക്രൂട്മെന്റിന് എയർലൈൻ പണമോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും എയർലെെൻ മുന്നറിയിപ്പ് നൽകി.
ലിങ്ക് അയച്ച് ഉദ്യോഗാർഥികളോട് പണം ആവശ്യപ്പെട്ടതായി പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ ആണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 2025ൽ പ്രവർത്തനം ആരംഭിക്കുന്ന എയർലൈൻ പൈലറ്റ്, കാബിൻ ക്രൂ എന്നീ തസ്തികകളിലേക്ക് കഴിഞ്ഞ ദിവസം തൊഴിലാളികളെ തിരഞ്ഞ് പോസ്റ്റിട്ടിരുന്നു. ഇതിന്റെ മറവിൽ ആണ് തട്ടിപ്പ് സംഘം എത്തിയിരിക്കുന്നത്.
ഓണം കളറാക്കാൻ ‘ആര്‍ഡിഎക്സ്’ എത്തും
Also Read: ആശ്രിതരില്ലാതെ വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവരുടെ പ്രായപരിധി നിശ്ചയിച്ച് ഹജ്ജ് -ഉംറ മന്ത്രാലയം
സൗദിയിൽ മസ്തിഷ്കമരണം സംഭവിച്ച അഞ്ചു പേരുടെ ആന്തരികാവയവങ്ങൾ എട്ടു പേർക്ക് മാറ്റിവെച്ചു. സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷന്റെ നേതൃത്വത്തിൽ മക്കയിലെ സെക്യൂരിറ്റി ഫോഴ്സ് ആശുപത്രി, ദമ്മാമിലെ അൽ സഹ്റ ആശുപത്രി, അബുദാബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക് എന്നിവിടങ്ങളിലാണ് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ഹൃദ്രോഗ ചികിത്സയിലായിരുന്ന ഒരാൾക്ക് ആണ് ഹൃദയം മാറ്റിവെച്ചത്. രണ്ട് സൗദി പൗരൻമാർക്ക് കരൾ മാറ്റിവെച്ചു. 14 വയസുള്ള ഒരു പെൺകുട്ടിക്കും 45 വയസുള്ള ഒരു പൗരനും വൃക്കകൾ മാറ്റിവെച്ചു. ഒരോ രോഗികളും ഇപ്പോൾ സുഖം പ്രാപിച്ചു വരുകയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക