Edited by Jibin George | Samayam Malayalam | Updated: 13 Jul 2023, 9:15 pm
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവും പിതാവും അറസ്റ്റിൽ

ഹൈലൈറ്റ്:
- പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി പണത്തിനായി ഭീഷണി.
- 21കാരനും പിതാവും അറസ്റ്റിൽ.
- പെൺകുട്ടി യുവാവുമായി പരിചയത്തിലായത് ഇൻസ്റ്റഗ്രാമിലൂടെ.

മുംബൈ പോലീസ് ബിഹാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പോലീസ് വ്യക്തമാക്കി. മാസങ്ങൾക്ക് മുൻപാണ് താരിഖ് അന്‍സാരി ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയുമായി പരിചയത്തിലായത്. ബന്ധം ശക്തമായതോടെ ഫോൺ നമ്പറുകൾ കൈമാറുകയും സന്ദേശം അയക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികൾക്ക് ഏത് ശിക്ഷ ലഭിച്ചാലും തന്നെ ബാധിക്കില്ലെന്ന് പ്രൊഫസര്‍ ടി ജെ ജോസഫ്
ഇതിനിടെ യുവാവ് പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി. ബന്ധം തുടരുന്നതിനിടെ യുവാവ് പെൺകുട്ടിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു. യുവാവിൻ്റെ ആവശ്യപ്രകാരം പെൺകുട്ടി നഗ്നചിത്രങ്ങൾ അയച്ച് നൽകി. ചിത്രങ്ങൾ ലഭിച്ചതോടെ യുവാവ് പണം ആവശ്യപ്പെടുകയും തുക നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 25,000 രൂപ നൽകണമെന്നായിരുന്നു ആവശ്യം.
പണം നൽകാതിരുന്നതോടെ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് യുവാവ് ചിത്രങ്ങൾ അയച്ചുനൽകി. ഇതോടെ വിവരം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചു. വിഷയത്തിൽ ഇടപെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ യുവാവിൻ്റെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ അൻസാരിയുടെ പിതാവ് മകനെ ശകാരിക്കുന്നതിനു പകരം പണം നൽകാൻ പെൺകുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവിൽ കൊല്ലപ്പെട്ടതിൽ മലയാളിയും; സുബ്രഹ്മണ്യന്‍റെ നിലവിളി കേട്ടെത്തിയ വിനുകുമാറിനെയും വെട്ടി ഫെലിക്സ്; ടെക് കമ്പനി എംഡിയെയും സിഇഒയെയും കൊലപ്പെടുത്തിയത് മുൻജീവനക്കാരൻ
പിതാവിൻ്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് ബീഹാറിലെ ദർഭംഗയിലെത്തി അൻസാരിയെയും പിതാവിനെയും കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക