Edited by Jibin George | Samayam Malayalam | Updated: 14 Jul 2023, 7:58 pm
19കാരിയായ ദളിത് യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കരൗലി ജില്ലയിലെ ആളൊഴിഞ്ഞ പ്രദേശത്തെ കിണറ്റിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

ഹൈലൈറ്റ്:
- 19 കാരിയായ ദളിത് യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
- രാജസ്ഥാനിലെ കരൗലി ജില്ലയിലാണ് സംഭവം.
- മകൾ ബലാത്സംഗത്തിനിരയായതായി അമ്മ.

രാജസ്ഥാനിലെ കരൗലി ജില്ലയിലെ ബാലഘട്ട് ഗ്രാമത്തിലാണ് സംഭവം. ശുചിമുറിയിൽ പോകാനായി പുറത്തേക്ക് പോയപ്പോഴാണ് മകളെ കാണാതായതെന്നായിരുന്നു അമ്മ പോലീസിനോട് പറഞ്ഞത്. ഇക്കാര്യം വ്യക്തമാക്കി ഇവർ പോലീസിൽ പരാതി നൽകിയിരുന്നു.
അഞ്ചുവയസുകാരിക്കായി തെരച്ചിൽതുടരുന്നു
പോലീസ് അന്വേഷണം നടത്തുന്നതിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ബാലാഘട്ട് ഗ്രാമത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള റോഡരികിലെ കിണറ്റിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.
മകളെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്ത ശേഷം കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നായിരുന്നു അമ്മയുടെ ആരോപണം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി വെടിയേറ്റാണ് മരിച്ചതെന്ന് വ്യക്തമായതെന്ന് കരൗലി പോലീസ് സൂപ്രണ്ട് (എസ്പി) മംമ്ത ഗുപ്ത പറഞ്ഞു.
തക്കാളി കര്‍ഷകനെ മരത്തിൽ കെട്ടിയിട്ട് ശ്വാസംമുട്ടിച്ച് കൊന്നു; ക്രൂരകൃത്യം വിളവെടുത്ത പണം കൈയിലുണ്ടെന്ന് കരുതി
പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുക. സ്ഥിതിഗതികൾ വിലയിരുത്താൻ രാജസ്ഥാൻ വനിതാ കമ്മീഷൻ അധ്യക്ഷ രഹന റയാസ് വെള്ളിയാഴ്ച കരൗലിയിലെത്തി.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക