മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിനിയും നോയിഡയില്‍ താമസക്കാരിയുമായ യുവതിയാണ് ഭര്‍ത്താവിനെതിരേ പരാതി നൽകിയത്. ഇവരുടെ ഭർത്താവ് മുറാദാബാദ് സ്വദേശിയാണ്. നോയിഡ സെക്ടർ 137ൽ കുുംബത്തോടൊപ്പമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ജൂൺ 23ന് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
Also Read : മഴ മുന്നറിയിപ്പിൽ മാറ്റം; വീണ്ടും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇന്ന് അലേർട്ട് കാസർകോട്
ക്രൈംബ്രാഞ്ചിനെതിരെ ബന്ധുക്കൾ
വിവാഹത്തിന് ശേഷം മോഡേണ്‍ ജീവിതരീതി പിന്തുടരാന്‍ ഭർത്താവിന്‍റെ മാതാപിതാക്കൾ നിർബന്ധിച്ചിരുന്നെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. താൻ ഏത് ദിവസം ഭർത്താവുമായി ശാരീരികബന്ധത്തിലേർപ്പെടണമെന്ന് തീരുമാനിക്കുന്നത് ഭർത്താവിന്‍റെ അമ്മയാണെന്നും യുവതി ആരോപിക്കുന്നു.
കഴിഞ്ഞവർഷം ഏപ്രിൽ 18ന് സുഹൃത്തിന്‍റെ ഫ്ളാറ്റില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് ഭർത്താവ് വൈഫ് സ്വാപ്പിങ്ങിന് ശ്രമിച്ചതെന്നാണ് യുവതി പോലീസിൽ നൽകിയ പരാതി. ഭർത്താവിന്‍റെ സുഹൃത്തും അയാളുടെ ഭാര്യയും സ്ഥലത്തുണ്ടായിരുന്നു. തന്‍റെ ഭർത്താവ് മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചെന്നും സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.
Also Read : തലയിൽ തുളഞ്ഞ് കയറിയത് 2 ഇഞ്ച് നീളമുള്ള ആണി; അബദ്ധം പറ്റിയത് സഹപ്രവർത്തകന്‍റെ നെയിൽ ഗണ്ണിൽ നിന്ന്; 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ നീക്കം ചെയ്തു
സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ ആവശ്യപ്പെട്ട ഭർത്താവ്, നീ അങ്ങനെ ചെയ്താല്‍ സുഹൃത്തിന്‍റെ ഭാര്യ തനിക്കൊപ്പം കിടക്ക പങ്കിടുമെന്നും പറഞ്ഞിരുന്നു. താന്‍ ഇതിന് വിസമ്മതിച്ചതോടെ തന്നെ ഉപേക്ഷിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറഞ്ഞു.