
മഖൻ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ കാൻ്റീൻ ജീവനക്കാരനാണെന്ന് പോലീസ് അറിയിച്ചു. മോഷണ ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥയ്ക്ക് കുത്തേറ്റതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
പ്രിയനേതാവിനെ കാത്ത് തിരുനക്കര
തിങ്കളാഴ്ച രാത്രിയോടെയാണ് വനിതാ ഉദ്യോഗസ്ഥയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ആക്രമണം നടത്തിയത്. ശബ്ദം കേട്ട് ഉണർന്ന ഇവർ പ്രതിയെ നേരിടാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തലയിലടക്കം ഒന്നിലധികം കുത്തേറ്റതായി പത്താൻകോട്ട് സീനിയർ പോലീസ് സൂപ്രണ്ട് ഹർകമൽപ്രീത് സിംഗ് ഖാഖ് പറഞ്ഞു.
സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തൊട്ടടുത്ത ക്വാർട്ടേഴ്സിലെ താമസക്കാരിയായിരുന്ന മറ്റൊരു വനിതാ ഉദ്യോഗസ്ഥയാണ് പരിക്കേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ ആറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഹരിയാനയിലെ ചണ്ഡിമന്ദിറിലെ ആർമി കമാൻഡ് ഹോസ്പിറ്റലിലേക്ക് ഇവരെ മാറ്റി. ഉദ്യോഗസ്ഥയുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
സംഭവം നടക്കുമ്പോൾ വനിതാ ഓഫീസർ വീട്ടിൽ തനിച്ചായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു. വിവരമറിഞ്ഞാണ് സംസ്ഥലത്ത് എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിയേറ്റ നിലയിൽ 19കാരിയുടെ മൃതദേഹം കിണറ്റിൽ; മകൾ കൂട്ടബലാത്സംഗത്തിരയായെന്ന് അമ്മ, അന്വേഷണത്തിന് പ്രത്യേക സംഘം
അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായും കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും എസ്പി പറഞ്ഞു. വനിതാ ഓഫീസറുടെ വസതിക്ക് സമീപമാണ് പ്രതി താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മഖൻ സിംഗ് കാൻ്റീൻ ജീവനക്കാരനാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Read Latest National News and Malayalam News