ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് പോലീസ്
Edited by Jibin George | Samayam Malayalam | Updated: 19 Jul 2023, 9:00 pm
രാജ്സ്ഥാനിലെ ജോധ്പൂരിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ്

ഹൈലൈറ്റ്:
- ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.
- രാജസ്ഥാനിലെ ജോധ്പൂരിലെ ചെറായി ഗ്രാമത്തിലാണ് സംഭവം.
- കൊലപാതകമെന്ന് പോലീസ്.

പൂണരം (55), ഭാര്യ ഭൻവാരി (50), മരുമകൾ ധാപു (23) ഇവരുടെ ആറുമാസം പ്രായമുള്ള മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പൂണറത്തിന്റെ മകൻ സമീപത്ത് ജോലിക്ക് പോയ ശേഷമാണ് കൊലപാതകം നടന്നത്. രാത്രിയിൽ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് സമീപവാസികളുടെ സഹായത്തോടെ വീടിനുള്ളിൽ കയറിയപ്പോഴാണ് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അമ്പാടിയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് ഗോവിന്ദൻ മാസ്റ്റർ
വീടിൻ്റെ മുറ്റത്താണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഞ്ഞിൻ്റെ ശരീരം പൂർണമായും കത്തി നിലയിലും മറ്റ് മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മുറ്റത്തേക്ക് വലിച്ചിഴച്ച് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും ഒരാൾ കൊലപ്പെട്ടവരുടെ ബന്ധുവാണെന്നും പോലീസ് പറഞ്ഞു.
‘ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് തടിയന്‍റവിട നസീറിന്‍റെ അനുയായികൾ’; അഞ്ചുപേരും പിടിയിലായത് പുലർച്ചെ, സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു
കൊല്ലപ്പെട്ടവർ കർഷകരാണെന്നും മോഷണ ശ്രമത്തിനിടയല്ല കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ജോധ്പൂർ റൂറൽ എസ്പി ധർമേന്ദ്ര സിങ് യാദവ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് സ്ഥലത്തി. കളക്ടർ ഹിമാൻഷു ഗുപ്ത ഉൾപ്പെടെയുള്ള സ്ഥലത്തെത്തി.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക