പാചകത്തിന്
പാചകത്തിന് ഏത് എണ്ണ ഉപയോഗിയ്ക്കണം എന്നതിനെ സംബന്ധിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. ഒലീവ് ഓയില്‍ പൊതുവേ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ ഇത് വറുക്കാനും മറ്റും ആരോഗ്യകരവുമല്ല. ഇത് അല്പം വെറുതേ ഒഴിച്ച് കഴിയ്ക്കാന്‍ നല്ലതാണ്. സാലഡിലും മറ്റും ഇത് അല്പം ചേര്‍ത്ത് കഴിയ്ക്കാം.
സ്വാഭാവിക നിറം വീണ്ടെടുക്കാൻ കടലമാവുകൊണ്ടൊരു ഫേസ് പാക്ക്
സ്വാഭാവിക നിറം വീണ്ടെടുക്കാൻ കടലമാവുകൊണ്ടൊരു ഫേസ് പാക്ക്
വറുക്കാനും പൊരിയ്ക്കാനും
വറുക്കാനും പൊരിയ്ക്കാനും കേരള രീതിയിലെ പാചകത്തിനും പൊതുവേ ആളുകള്‍ വെളിച്ചെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍, പാമോയില്‍ തുടങ്ങിയവയാണ് ഉപയോഗിയ്ക്കാറ്. ഇതില്‍ വെളിച്ചെണ്ണ തന്നെയാണ് കൂടുതല്‍ ആരോഗ്യകരമെന്ന് പറയാം. വെളിച്ചെണ്ണയ്ക്ക് ആരോഗ്യം നല്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് ലോറിക് ആസിഡ് എന്ന ഘടകം. മുലപ്പാലില്‍ മാത്രം കണ്ടു വരുന്ന ലോറിക് ആസിഡ് വെളിച്ചെണ്ണിലും കണ്ടു വരുന്നു. ഇത് തന്നെ വെളിച്ചെണ്ണ ആരോഗ്യദായമാണെന്നതിന്റെ സൂചനാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഇതേറെ നല്ലതാണ്.
ക്യാന്‍സര്‍ പ്രതിരോധത്തിന്
വെളിച്ചെണ്ണ ക്യാന്‍സര്‍ പ്രതിരോധത്തിന് ഏറെ ഗുണകരമാണ്. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ആണ് ഈ ഗുണം നല്‍കുന്നത്. തേങ്ങാപ്പാലില്‍ നിന്നുണ്ടാക്കുന്ന ഈ വെളിച്ചെണ്ണ ക്യാന്‍സറിന് ആക്കം കൂട്ടുന്ന കീറ്റോണുകളുടെ ഉല്പാദനത്തെ മന്ദഗതിയിലാക്കുന്ന ഒന്നാണ്. ഇതിലൂടെ ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു.
പ്രോസസ് ചെയ്ത എണ്ണയുടെ ഗുണങ്ങളാണ്
പ്രോസസ് ചെയ്ത എണ്ണയല്ലെങ്കിലും വെളിച്ചെണ്ണയില്‍ പ്രോസസ് ചെയ്ത എണ്ണയുടെ ഗുണങ്ങളാണ് കൂടുതലുള്ളത്. ഇത്തരം എണ്ണകളുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തിന് നല്ലതല്ല. ഇവിടെയാണ് വെളിച്ചെണ്ണയും അപകടമാകുന്നത്. എന്നാല്‍ അമിതമായി ഉപയോഗിച്ചാലേ ദോഷം വരുത്തുന്നുള്ളൂവെന്നതും വാസ്തവമാണ്.
മിക്സ്ഡ് ഓയില്‍ രീതി
ആരോഗ്യകരമായി എണ്ണ ഉപയോഗിയ്ക്കാന്‍ മിക്സ്ഡ് ഓയില്‍ രീതി പ്രയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വെളിച്ചെണ്ണയ്ക്കൊപ്പം തവിടെണ്ണ, ഒലീവ് ഓയില്‍, എള്ളെണ്ണ, കടലയെണ്ണ എന്നിവ കലര്‍ത്തി ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ഇതാണ് പാചകത്തിന് ചേര്‍ന്ന മിക്സ്ഡ് ഓയില്‍ രീതി. മാത്രമല്ല, ആരോഗ്യകരമായ പാചക രീതിയും ശീലമാക്കാം. വീണ്ടും വീണ്ടും തിളപ്പിച്ച് ഉപയോഗിയ്ക്കുന്നതും ഒരേ ഓയിലില്‍ തന്നെ വീണ്ടും വറുത്ത് ഉപയോഗിയ്ക്കുന്നതുമെല്ലാം ഒഴിവാക്കണം.