Ken Sunny | Samayam Malayalam | Updated: 02 Jun 2021, 12:23:00 PM
ഡേയ്റ്റിങ് സൈറ്റുകളിലും മറ്റും കഴിഞ്ഞ ചില മാസങ്ങളായി പരിചയപ്പെട്ട യുവതികളെ ഡേയ്റ്റിങിനായി മെസ്സേജ് അയച്ചതാണ് വിൽ. പക്ഷെ ഓരോരുത്തർക്കും പ്രത്യേകം മെസ്സേജ് അയക്കുന്നതിന് പകരം അയച്ചത് ഗ്രൂപ്പ് മെസ്സേജ്.
(representational image)
ഹൈലൈറ്റ്:
- ന്യൂയോർക്ക് നഗരത്തിലെ 14 സ്ത്രീകളെയാണ് വിൽ കാണാൻ തീരുമാനിച്ചത്.
- ‘നിങ്ങൾ 14 സ്ത്രീകൾക്ക് ഒരേസമയം ടെക്സ്റ്റ് ചെയ്തു. ഗുഡ്ബൈ വിൽ’ ഉടൻ ഒരു യുവതിയുടെ മറുപടി
- വില്ലിനെ പുറത്താക്കി ‘ബ്രിട്ടീഷ് വിൽസ് എയ്ഞ്ചൽസ്’ എന്ന് ഗ്രൂപ്പിന് പുനർനാമകരണം ചെയ്തു യുവതികൾ.
ന്യൂയോർക്കിലും മറ്റും വാക്സിനേഷൻ വഴി കൊറോണ കേസുകൾ കാര്യമായി കുറഞ്ഞതോടെ നീയന്ത്രണങ്ങൾ പലതും കുറച്ചിട്ടുണ്ട്. ഡേയ്റ്റിങ് സൈറ്റുകളിലും മറ്റും കഴിഞ്ഞ ചില മാസങ്ങളായി പരിചയപ്പെട്ട യുവതി യുവാക്കൾ നേരിട്ട് കണ്ടുമുട്ടന്നതിന്റെ തിരക്കിലാണ് ഈ നഗരത്തിൽ. ബ്രിട്ടീഷ് വിൽ എന്ന് പേരുള്ള യുവാവും മാസങ്ങളായി താൻ ഡേയ്റ്റിങ് സൈറ്റുകളിൽ പരിചയപ്പെട്ട ന്യൂയോർക്കിലെ സ്ത്രീകളെ നേരിൽ കാണാൻ തീരുമാനിച്ചു.
ജീൻസിൽ മൂത്രമൊഴിച്ചത് പോലെ തോന്നിയോ! എന്നാൽ സത്യം മറ്റൊന്നാണ്
ന്യൂയോർക്ക് നഗരത്തിലെ 14 സ്ത്രീകളെയാണ് വിൽ കാണാൻ തീരുമാനിച്ചത്. പക്ഷെ ഓരോരുത്തർക്കും പ്രത്യേകം മെസ്സേജ് അയക്കുന്നതിന് പകരം വില്ലിന് ഒരു അബദ്ധം പറ്റി. എല്ലാവർക്കും കൂടെ ഗ്രൂപ്പ് മെസ്സേജ് അയച്ചു വിൽ. “ഹേ അപരിചിതേ! നമ്മൾ കഴിഞ്ഞ വർഷം ബംബിളിൽ (ഡേയ്റ്റിങ് ആപ്പ്) പരിചയപ്പെട്ടു. പക്ഷേ കോവിഡ് കാരണം നമുക്ക് കണ്ടുമുട്ടാൻ പറ്റിയില്ല. ഞാൻ ഇപ്പോൾ ന്യൂയോർക്കിലുണ്ട്. നിങ്ങൾ ഇപ്പോഴും അവിവാഹിതയാണോ എന്നാണ് എനിക്കറിയേണ്ടത്?” വിൽ ഗ്രൂപ്പ് ചാറ്റിൽ മെസ്സേജ് അയച്ചു.
പിന്നെ നടന്നത് ചിന്തിക്കാവുന്നതല്ലയുള്ളൂ. അധികം താമസമില്ലാതെ ഒരു സ്ത്രീയുടെ മറുപടി വന്നു “നിങ്ങൾ 14 സ്ത്രീകൾക്ക് ഒരേസമയം ടെക്സ്റ്റ് ചെയ്തു. ഗുഡ്ബൈ വിൽ.” മറ്റൊരു സ്ത്രീ “നിങ്ങൾ യഥാർത്ഥത്തിൽ 14 പേർക്ക് മെസ്സേജ് അയച്ചു എന്ന് മനസ്സിലാക്കിയോ?” എന്ന് ചോദിക്കുന്നുണ്ട്. മറ്റൊരു സ്ത്രീ വില്ലിനൊപ്പം ഡേയ്റ്റിങിന് പോയിരുന്നു എന്നും വിൽ തട്ടിപ്പുകാരാണെന്ന് എന്നും കൂടെ പറഞ്ഞതോടെ ശുഭം.
തട്ടിൻപുറത്തൊരു മുട്ടൻ എലികുഞ്ഞല്ല! ആളെ കണ്ടാൽ ഞെട്ടും
കാര്യങ്ങൾ കൈവിട്ടു പോയി എന്ന് മനസ്സിലാക്കിയ വിൽ നൈസായി ഗ്രൂപ്പിൽ നിന്നും എസ്കേപ്പ് ആയി. ഇതേതുടർന്ന് സ്ത്രീകൾ ‘ബ്രിട്ടീഷ് വിൽസ് എയ്ഞ്ചൽസ്’ എന്ന് ഗ്രൂപ്പിന് പുനർനാമകരണം ചെയ്തു. വില്ലുമായി ഡേയ്റ്റ് ചെയ്യുന്നതിനേക്കാൾ ഭേദം തങ്ങൾ ഒത്തുകൂടുന്നതാണ് എന്ന അഭിപ്രായത്തിൽ 14 സ്ത്രീകളും ഒരു പാർട്ടി നടത്താനുള്ള തയ്യാറെടുപ്പിലാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man accidently sends dating request for 14 women in a group chat
Malayalam News from malayalam.samayam.com, TIL Network