കഴിഞ്ഞദിവസം വൈകീട്ട് ഷൈലജയുടെ അച്ഛൻ പതിവുപോലെ പാലുമായി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് പൂട്ടിയനിലയിൽ കണ്ടെതോടെ സംശയം തോന്നിയ ഇയാൾ അയൽവാസിയുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്.
Also Read : രാഷ്ട്രീയ നേതാവായ ഭാര്യയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിന് കാവലിരുന്ന് ഭർത്താവ്, അറസ്റ്റിൽ
റോഡിന്റെ ഓട്ടോ ലെവലർ സർവെ പുരോഗമിക്കുന്നു
മുരളീധരനും ഷൈലജയും രണ്ട് മുറികളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മകനെ മുറിക്കുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞതിനെത്തുടർന്ന് ഡിവൈഎസ്പി ഉദയ സൂര്യനും സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
മുരളീധരൻ ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയറായിരുന്നു. കൊവിഡ് കാലത്തിനുശേഷം ഇയാൾ നാട്ടിൽ തന്നെയുണ്ട്. ഒന്നരമാസം മുമ്പാ്ണ് തക്കലയ്ക്കു സമീപം മണലി ചരൽവിളയിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത്.
Also Read : അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും 9 ജില്ലകളിൽ യെല്ലോ അലേർട്ട്
തക്കല പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ മുരളീധരൻ എഴുതിയ മരണക്കുറിപ്പ് കണ്ടെത്തി. മകന്‍റെ അസുഖത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളതെന്ന് പോലീല് പറഞ്ഞു. മരുന്നിനൊപ്പം വിഷം നൽകി മകനെ കൊലപ്പെടുത്തിയശേഷം ദമ്പതികൾ ജീവനൊടുക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.