പഠനം പറയുന്നത്
ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങേണ്ടത് ഏറെ പ്രധാനമാണ്. ശരിയല്ലാത്ത ഉറക്കശീലം ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകുമെന്ന് ഹാർവേർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. ഇത് മാത്രമല്ല അമിതവണ്ണത്തിനും ഇത് കാരണമാകും. ഉറക്കത്തിനൊപ്പം വാരാന്ത്യത്തിലുള്ള ശരിയല്ലാത്ത ഭക്ഷണ ശീലവും ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ശരീരത്തിൻ്റെ മൊത്തത്തിലുള്ള താളം തെറ്റിക്കാൻ ഇത് കാരണമാകും.
ഉറക്കമില്ലായ്മയുണ്ടോ? ഈ ടിപ്സ് നിങ്ങളെ സഹായിച്ചേക്കും
ഉറക്കമില്ലായ്മയുണ്ടോ? ഈ ടിപ്സ് നിങ്ങളെ സഹായിച്ചേക്കും
സ്ലീപ്പ് ബുലീമിയ
ആഴ്ചയിൽ രണ്ട് ദിവസം മുഴുവൻ കിടന്ന് ഉറങ്ങുന്നത് അത്ര നല്ലതല്ല എന്നതാണ് ഡോ. അരവിന്ദ് ഭാതേജയും പറയുന്നത്. സ്ലീം ബുലീമിയ എന്നാണ് ഇതിനെ പറയുന്നത്. ആഴ്ചയിലെ ഏഴ് ദിവസവും കൃത്യമായി ഉറങ്ങാൻ സാധിക്കാത്തവർ ശനിയും ഞായറും മുഴുവൻ കിടന്ന് ഉറങ്ങുന്നതിനെയാണ് സ്ലീപ്പ് ബുലീമിയ എന്ന് പറയുന്നത്. ശരീരത്തിന് നഷ്ടപ്പെട്ട ഉറക്കത്തെ വീണ്ടെടുക്കാൻ ഇതിലൂടെ സാധിക്കില്ലെന്ന് പഠനം കണ്ടെത്തിയതായും ഡോക്ടർ പറയുന്നു.
വീഡിയോയുടെ പൂർണ രൂപം
ക്ഷീണം
ആഴ്ചയിൽ രണ്ട് ദിവസം മുഴുവൻ ഉറങ്ങിയിട്ടും തിങ്കളാഴ്ച രാവിലെ ക്ഷീണം തോന്നുന്നത് ആരോഗ്യ പ്രശ്നത്തിൻ്റെ പ്രധാന കാരണമാണ്. ഇത്തരത്തിലുള്ള ഉറക്കം രക്തത്തിൽ മെലാറ്റിൻ്റെ അളവ് കൂടുന്നു. ഇത് ക്ഷീണത്തിനും മറ്റ് ബുദ്ധിമുട്ടുകൾക്കും കാരണമാകാറുണ്ട്. ഇത് പലർക്കും മനസിലാകുന്നില്ല എന്നതാണ് സത്യം. ദിവസവും കൃത്യമായി ഉറങ്ങുന്നത് ക്ഷീണം മാറ്റി ഉന്മേഷത്തോടെ ഇരിക്കാൻ ഇത് ഏറെ സഹായിക്കും.
അമിതവണ്ണം
കൃത്യമല്ലാത്ത ഉറക്കം പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നു. ശനിയും ഞായറുമുള്ള ശരിയല്ലാത്ത ഉറക്കവും ഭക്ഷണശീലവും അമിതവണ്ണത്തിന് കാരണമാകുന്നു. വെറും രണ്ടാഴ്ച കൊണ്ട് അര കിലോ മുതൽ രണ്ട് കിലോ വരെ ഭാരം കൂട്ടാനും ഇത്തരം ശീലങ്ങൾക്കും കഴിയും. അമിതവണ്ണം കൂടുന്നതും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. ശരിയായ ഉറക്കവും ഭക്ഷണവും അമിതവണ്ണം കുറയ്ക്കാൻ ഏറെ പ്രധാനമാണ്. വണ്ണും കൂടുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നവർ ഉറക്കത്തിലും അൽപ്പം കൂടുതൽ ശ്രദ്ധ നൽകണം.
പ്രമേഹം
ഈ അടുത്ത കാലത്ത് ചെറുപ്പക്കാരിൽ പോലും വളരെ അധികം കണ്ടുവരുന്ന രോഗമാണ് പ്രമേഹം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ തന്നെയാണ് ഈ രോഗത്തിൻ്റെ അടിസ്ഥാനം. പ്രമേഹം അതിര് കടക്കുന്നതിന് മുൻപ് കൃത്യമായ അളവിൽ നിയന്ത്രിച്ചില്ലെങ്കിൽ അത് ചിലപ്പോൾ മറ്റ് പല രോഗങ്ങൾക്കും കാരണമാകും. ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും പ്രമേഹത്തിന് കാരണമാകാനും ഈ തെറ്റായ ഉറക്ക ശീലം കാരണമാകും. എല്ലാ ദിവസവും കൃത്യമായി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
English Summary: Weekend sleeps and health
കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.