ഒരു മാസം മധുരം പൂര്‍ണമായും ഉപേക്ഷിയ്ക്കൂ;ഫലം നിസാരമല്ല
Authored by Saritha PV | Samayam Malayalam | Updated: 24 Jul 2023, 2:25 pm
മധുരം കഴിയ്ക്കാന്‍ നല്ലതാണെങ്കിലും ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. ഒരു മാസം പൂര്‍ണമായും മധുരം ഉപേക്ഷിച്ച് നോക്കൂ. ഇത് വരുത്തുന്ന ഗുണങ്ങള്‍ പലതാണ്.
ഉന്മേഷം
നമ്മുടെ ഉന്മേഷം വര്‍ദ്ധിയ്ക്കും. ഊര്‍ജം വര്‍ദ്ധിയ്ക്കും. മധുരവും മധുര പലഹാരങ്ങളും കഴിച്ച് കഴിഞ്ഞാല്‍ നമുക്ക് പെട്ടെന്ന് ക്ഷീണം, തളര്‍ച്ച അനുഭവപ്പെടുന്നതും ഉറക്കം വരുന്നതുമെല്ലാം സാധാരണയാണ്. സദ്യകള്‍ കഴിച്ച് ഒരു ഗ്ലാസ് പായസം കൂടി കഴിച്ചാല്‍ ഉറക്കം വരാത്തവര്‍ കുറവാണ്. രക്തത്തില്‍ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിയ്പ്പിയ്ക്കുന്നതാണ് കാരണം.
രോഗപ്രതിരോധശേഷി കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
രോഗപ്രതിരോധശേഷി കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
തടി
തടി കൂടാനുളള പ്രധാന കാരണമാണ് മധുരമെന്നത്. ഇത് ഒരു മാസം ഒഴിച്ച് നിര്‍ത്തുന്നത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. മധുരത്തില്‍ ധാരാളം കലോറിയുണ്ട്. ഇത് തന്നെ തടി കൂടാനുള്ള പ്രധാന കാരണമാണ്. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനം തകരാറിലാക്കുന്നു. മധുരം പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം സാധാരണമാകുന്നുവെന്ന് മാത്രമല്ല, തടി കുറയാനും കാരണമാകുന്നു. മധുരം പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ രക്തത്തിലെ ഷുഗര്‍ നിയന്ത്രണത്തിലാകും. ഇത് രക്തത്തിലെ കീറ്റോണുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്.
ബിപി
പലര്‍ക്കും അറിയാത്ത ഒന്നുണ്ട്, ബിപി കൂട്ടുന്ന ഒന്നാണ് മധുരമെന്നത്. മധുരം കഴിയ്ക്കുമ്പോള്‍ പ്രവഹിയ്ക്കുന്ന രക്തത്തിന്റെ വോളിയം കൂടുന്നു. ഇത് ബിപിയുണ്ടാക്കും. വോളിയം കൂടി ബിപി കൂടി രക്തക്കുഴലുകളിലെ എന്‍ഡോത്തീലിയല്‍ ലൈനിംഗുകളില്‍ ചെറിയ ക്ഷതങ്ങളുണ്ടാക്കുന്നു. ഇത് അറ്റാക്ക്, സ്ട്രോക്ക് സാധ്യതകള്‍ വര്‍ദ്ധിയ്ക്കുന്നു. മധുരം ഒഴിവാക്കുന്നതിലൂടെ പ്രമേഹവും ഒപ്പം ബിപിയും ഒരു പരിധി വരെയെങ്കിലും നിയന്ത്രണ വിധേയമാകുന്നു.
ഉറക്കം
മധുരം ഒഴിവാക്കുന്നത് ഉറക്കം നന്നാകും, ശരീരത്തിലുണ്ടാകുന്ന വീക്കം കുറയും. കരളിനകത്ത് ഫാറ്റ് അടിഞ്ഞ് കൂടി ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒരു പരിധി വരെയെങ്കിലും മാറുന്നു. ദഹനാരോഗ്യത്തെ ഇത് സഹായിക്കുന്നതാണ് കാരണം. മധുരം ഒഴിച്ച് നിര്‍ത്തുന്നതിലൂടെ ചര്‍മാരോഗ്യവും മെച്ചപ്പെടുന്നു. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നാണ് മധുരം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക