15ാം വയസ് മുതലാണ് ശരീര പരിപാലനം ജിം ആരംഭിച്ചത്. 2015ൽ ഏറ്റവും പ്രായം കൂടിയ ബോഡി ബിൾഡർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഇദ്ദേഹം നേടിയിരുന്നു. ഇപ്പോൾ 90ാം വയസിലാണ് പുതിയ നേട്ടം.
ഹൈലൈറ്റ്:
- സ്വന്തം റെക്കോർഡാണ് തിരുത്തിയത്
- നിലവിലും കൃത്യമായി വ്യായാമം ചെയ്യുന്നു
Also Watch
വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ആബ്സ് വർക്കൗട്ട്
83ാം വയസിൽ ഏറ്റവും പ്രായം കൂടിയ ബോഡി ബിൾഡർ എന്ന വിശേഷണത്തോടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു ജിം ആറിംഗ്ടൺ. ഇപ്പോൾ ഇതാ 90ാം വയസിൽ നെനോയിൽ നടന്ന ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൾഡിംഗ് ആൻഡ് ഫിറ്റ്നസ് പ്രൊഫഷണൽ ലീഗ് ഇവൻ്റിൽ പങ്കെടുത്ത് പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ജിം. 70 വയസിന് മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും 80 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ജിം ആറിംഗ്ടൺ തൻ്റെ സ്വന്തം റെക്കോർഡ് വീണ്ടും തിരുത്തിയത്.
ഈ പ്രായത്തിലും ഒരു മടിയും കൂടാതെ ജിമ്മിൽ പോകാനും ശരീരം കാത്തു സൂക്ഷിക്കാനും ജിം ഏറെ ശ്രദ്ധ നൽകാറുണ്ട്. ജനിച്ചപ്പോൾ തൻ്റെ ഭാരം വെറും രണ്ടര കിലോ ആയിരുന്നുവെന്ന് ജിം ഗിന്നസ് വേൾഡ് റെക്കോർഡിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. മാസം തികയാതെ ആണ് ജിമ്മിനെ അമ്മ പ്രസവിച്ചത് ഇതോടെ ചെറുപ്പത്തിൽ തന്നെ നിരവധി രോഗങ്ങളും ഇദ്ദേഹത്തെ അലട്ടാൻ തുടങ്ങി. രോഗ പ്രതിരോധ ശേഷി കുറഞ്ഞതാണ് ഈ പ്രശ്നത്തിന് കാരണമായത്. അങ്ങനെ 15ാം വയസിലാണ് ഭാരം കൂട്ടാൻ ജിം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 90 വയസായിട്ടും മത്സരങ്ങളിൽ നിന്ന് വിരമിക്കാൻ താൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
പൊരുത്തപ്പെടാനുള്ള കഴിവാണ് ജിമ്മിൻ്റെ ദീർഘായുസിൻ്റെ രഹസ്യം. ജീവിതത്തിൽ ഒരു പ്രായത്തിൽ പ്രവർത്തിക്കുന്നതായിരിക്കില്ല മറ്റൊരു ഘട്ടത്തിൽ പ്രവർത്തിക്കുന്നതെന്നും ജിം പറയുന്നു. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം രണ്ട് മണിക്കൂർ വീതം വ്യായാമങ്ങൾക്കായി ജിം ചിലവഴിക്കുന്നുണ്ട്.
പ്രായമാകുന്നത് അനുസരിച്ച് ഭക്ഷണത്തിലും ജിം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാലും ബീഫും ഒഴിവാക്കി മറ്റ് ആരോഗ്യകരമായ പോഷകങ്ങൾ കഴിക്കാൻ ജിം ശ്രദ്ധിക്കാറുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടിയത് തനിക്ക് മുന്നിൽ പുതിയൊരു പാത തുറന്ന് നൽകുകയും കൂടുതൽ പ്രചോദനം നൽകുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. പ്രായം 80 ആണെങ്കിലും 90 ആണെങ്കിലും കൃത്യമായി ആരോഗ്യം കാത്തു സൂക്ഷിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താൽ ചുറുചുറുക്കോടെ ജീവിക്കാൻ സാധിക്കുമെന്നാണ് ജിമ്മിൻ്റെ അഭിപ്രായം.
English: Guinness world record body builder
കൂടുതൽ ഫിറ്റ്നസ് വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക