സൗന്ദര്യവും ആരോഗ്യവും ഒരുപോലെ നേടാന്‍ പഴങ്ങള്‍ ഈ നേരത്ത് കഴിക്കണം
Authored by Anjaly M C | Samayam Malayalam | Updated: 25 Jul 2023, 7:52 pm
നല്ല ആരോഗ്യം നിലനിര്‍ത്താനും അതുപോലെ തന്നെ നല്ല സൗന്ദര്യം നിലനിര്‍ത്താനും പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍, ഈ പഴങ്ങള്‍ കഴിക്കുന്നതിനും ചില സമയം ഉണ്ട്. എന്നാല്‍ മാത്രമാണ് നല്ല ഗുണം ലഭിക്കുക.
പ്രഭാതത്തില്‍
രാവിലെ എഴുന്നേറ്റ ഉടനെ നമ്മളില്‍ പലരും ഒരു ഗ്ലാസ്സ് വെള്ളം കുടിക്കും. എന്നാല്‍, എത്ര പേര് പഴങ്ങള്‍ കഴിക്കാന്‍ താല്പര്യപ്പെടാറുണ്ട്. പഴങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു ഭക്ഷണമാണ്. അവ നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും. കൂടാതെ ഒരു ദിവസത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദിവസത്തിലുടനീളം നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജ്ജം നല്‍കാനും ഇത് സഹായിക്കും.
രോഗപ്രതിരോധശേഷി കുറയ്ക്കുന്ന ആഹാരങ്ങള്‍
രോഗപ്രതിരോധശേഷി കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
ഭക്ഷണത്തിനും അത്താഴത്തിനും മുമ്പ്
പഴങ്ങള്‍ ഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് കഴിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തെ സമ്പുഷ്ടമാക്കാനും ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കും. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
അതുപോലെ തന്നെ ഭക്ഷണത്തിനും അത്താഴത്തിനും ശേഷം പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും ദഹനത്തെയും മെച്ചപ്പെടുത്താന്‍ സഹായിക്കും. അവ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നല്‍കും.
വൈകുന്നേരം
വൈകുന്നേരം പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ, നല്ല ദഹനം ഉറപ്പാക്കാനും വയറ്റില്‍ ദഹന സംബന്ധമായ അസ്വസ്ഥതകള്‍ ഇല്ലാതെ തന്നെ നല്ല ശാന്തമായി ഉറങ്ങാനും പഴങ്ങള്‍ കഴിക്കുന്നതിലൂടെ സാധിക്കും. രാത്രി പപ്പായ എന്നിവ കഴിച്ച് കിടക്കുന്നത്, വയര്‍ നിറയ്ക്കാനും അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതാണ്.
പഴങ്ങള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍
നമ്മളുടെ ഡയറ്റില്‍ ഒരു നേരമെങ്കിലും പഴങ്ങള്‍ ഉള്‍പ്പെടുത്തണം എന്നാണ് പൊതുവില്‍ പറയാറുള്ളത്. കാരണം, അത്രയ്ക്കും പോഷകങ്ങളാല്‍ സമ്പന്നമാണ് പഴങ്ങള്‍. ഇത് കൂടാതെ, ദഹന പ്രശ്നങ്ങള്‍ അകറ്റുന്നതിനും അതുവഴി മലബന്ധം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വേഗത്തില്‍ വിശപ്പ് കുറയ്ക്കാന്‍ ഇവ സഹായിക്കുന്നുണ്ട്. അതുപോലെ, ശരീരത്തില്‍ നിന്നും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത് മുന്നില്‍ തന്നെ. കൂടാതെ, പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കണ്ണിന്റെ കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക