സൈലൻ്റ് ഹാർട്ട് അറ്റാക്ക് നിസാരകാരനല്ല, ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്
ഏത് പ്രായത്തിലുള്ളവർക്കും ഹൃദയാഘാതം ഉണ്ടാകാം. പണ്ട് കാലങ്ങളിൽ പ്രായമായവർക്ക് മാത്രമാണ് ഹൃദയാഘാതം കണ്ടു വന്നിരുന്നതെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും ഹൃദയാഘാതം ഉണ്ടാകാറുണ്ട്.
എങ്ങനെ തിരിച്ചറിയാം
ഹൃദയ വാൽവുകളിലെ പ്രശ്നങ്ങളും അതിൻ്റെ ലക്ഷണങ്ങളെയും ചികിത്സയെക്കുറിച്ചും ഡോക്ടർ പറയുന്നു
ഹൃദയ വാൽവുകളിലെ പ്രശ്നങ്ങളും അതിൻ്റെ ലക്ഷണങ്ങളെയും ചികിത്സയെക്കുറിച്ചും ഡോക്ടർ പറയുന്നു
സൈലൻ്റ് അറ്റാക്ക് എങ്ങനെ ബാധിക്കും
ഹൃദയ ഭാഗത്തേക്ക് ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണ് ഹൃദയാഘാതം. സ്ത്രീകളിലാണ് കൂടുതലും നിശബ്ദ ഹൃദയാഘാതം കണ്ടുവരുന്നത്. സാധാരണ ഹാർട്ട് അറ്റാക്ക് പോലെ തന്നെ സൈലൻ്റ് ഹാർട്ട് അറ്റാക്കും ആരോഗ്യത്തിന് ഹാനികരമാണ്. ഹൃദയത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കാനും സൈലൻ്റ് ഹാർട്ട് അറ്റാക്കിന് കഴിയും. മാത്രമല്ല സൈലൻ്റ് അറ്റാക്കിന് നെഞ്ചിന് കഠിനമായി വേദനയുണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം.
പ്രധാന ലക്ഷണങ്ങൾ
നെഞ്ചിൽ അസ്വസ്ഥതയും ചെറിയ ഭാരവും ഉണ്ടാകുന്നത് സൈലൻ്റ് അറ്റാക്കിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. ക്ഷീണം, ദഹനക്കേട്, ഉറക്കത്തിൽ വിയർത്ത് എഴുന്നേൽക്കുക, ഓക്കാനം, ഛർദ്ദി എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളായിരിക്കാം. നെഞ്ചിന് അകത്ത് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ ശ്വാസമുട്ടലും ക്ഷീണവും ഉണ്ടാകുന്നതും ഒരു ലക്ഷണമാണെന്ന് പറയാം.
രോഗം കൂടുതലായി കാണപ്പെടുന്നത്
പൊതുവെ വ്യായാമം അധികം ചെയ്യാത്തവർ, കൊളസ്ട്രോൾ ഉള്ളവർ, പുകവലിക്കുന്നവർ, പ്രായമായവർ, കുടുംബപരമായി ഹൃദയാഘാത സാധ്യതയുള്ളവർ എന്നിവർക്കാണ് ഈ രോഗം കാണപ്പെടുന്നത്. സൈലൻ്റ് അറ്റാക്കിൻ്റെ ദൈർഘ്യം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണാൻ ശ്രമിക്കുക. വൈദ്യ സഹായം തേടുന്നത് പ്രശ്നം ഗുരുതരമാകാതിരിക്കാൻ സഹായിക്കും.
English Summary: Silent heart attack and symptoms
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ സഹായം തേടുക.
കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക