പ്രാതല്‍ വൈകിയാല്‍ പ്രമേഹ സാധ്യത
Authored by Saritha PV | Samayam Malayalam | Updated: 26 Jul 2023, 9:13 pm
അത്താഴം നേരത്തെ കഴിയ്ക്കുന്നതാണ് ആരോഗ്യകരമെന്ന് പറയും. എന്നാല്‍ അത്താഴം മാത്രമല്ല, പ്രാതലും ഇത് തന്നെയാണ് കാര്യം.
പ്രാതല്‍
പലരും പ്രാതല്‍ സമയമില്ലെന്ന് പറഞ്ഞും മറ്റും ഒഴിവാക്കും. മറ്റ് ചിലരാകട്ടെ, രാവിലെ തിരക്കുകള്‍ കഴിഞ്ഞ് സൗകര്യം പോലെ കഴിയ്ക്കും. ഇത് 9, 10 എന്നതെല്ലാമായിത്തീരും. എന്നാല്‍ ഇത് വരുത്തുന്ന പ്രശ്നങ്ങള്‍ പലതാണ്. കഴിച്ചാല്‍ മാത്രം പോരാ, പ്രാതല്കഴിയ്ക്കുന്ന സമയവും ഏറെ പ്രധാനമാണ്.
ടൈപ്പ് 2 പ്രമേഹ സാധ്യത
പ്രാതല്‍ രാവിലെ എട്ടിന് മുന്‍പ് കഴിയ്ക്കുന്നതാണ് നല്ലതെന്നും ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നം ഫ്രാന്‍സിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാവിലെ 9ന് ശേഷം പ്രാതല്‍ കഴിയ്ക്കുന്നവര്‍ക്ക് എട്ടിന് മുന്‍പേ കഴിയ്ക്കുന്നവരേക്കാള്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 59 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.
രാത്രി ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
രാത്രി ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
തടി
ഇതു പോലെ തന്നെ പ്രാതല്‍ ഒഴിവാക്കുന്നതും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് പ്രമേഹം മാത്രമല്ല, കൊളസ്ട്രോള്‍ വര്‍ദ്ധനവിനും കാരണമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാതല്‍ പൂര്‍ണമായും ഉപേക്ഷിയ്ക്കുന്നത് തടി കൂടാനും പല തരം രോഗങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നാണ്.
രാത്രി ഭക്ഷണം
ഇതു പോലെ തന്നെ രാത്രി ഭക്ഷണം 7ന് മുന്‍പേ കഴിയ്ക്കുന്നതാണ് ആരോഗ്യകരമെന്ന് തെളിഞ്ഞിട്ടുണ്ട്. അത്താഴം വൈകിക്കഴിയ്ക്കുന്നത്, പ്രത്യേകിച്ചും 10ന് ശേഷം കഴിയ്ക്കുന്നതും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകമാണ്. നേരത്തെയുള്ള അത്താഴവും അതു പോലെ പ്രാതലുമാണ് ആരോഗ്യത്തിനും അസുഖങ്ങള്‍ വരാതെ തടയുന്നതിനും ആരോഗ്യകരം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക