വേവിച്ച പച്ചക്കറികൾ
പൊതുവെ സാലഡുകൾ കഴിക്കാൻ പലർക്കും ഇഷ്ടമാണ്. ആരോഗ്യത്തിന് നല്ലതായത് കൊണ്ട് തന്നെ ഒരു മടിയും കൂടാതെ ഇത് പലരും ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ആസ്തമ രോഗികൾ പച്ചക്കറികൾ കഴിക്കുമ്പോൾ അൽപ്പം സൂക്ഷിക്കണം. പാകം ചെയ്യാത്ത പച്ചക്കറികൾക്ക് കഴിക്കുന്നത് പല തരത്തിലുള്ള ബാക്ടീരിയകളും വൈറസുകളും ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂട്ടുന്നു. അതുകൊണ്ട് തന്നെ വേവിച്ച പച്ചക്കറികൾ കഴിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. സാലഡുകളിൽ പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കാനും ശ്രമിക്കണം.
ആരോഗ്യത്തോടെയിരിക്കാൻ തുളസി ഇങ്ങനെയൊക്കെ ഉപയോഗിക്കാം
ആരോഗ്യത്തോടെയിരിക്കാൻ തുളസി ഇങ്ങനെയൊക്കെ ഉപയോഗിക്കാം
സൂപ്പുകളും ചായയും
നല്ല ചൂടുള്ള സൂപ്പുകളും ചായയും എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. മഴക്കാലത്ത് അണുബാധകളിൽ നിന്ന് രക്ഷ നേടാൻ ഹെർബൽ ടീ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇഞ്ചി ചായ, ഗ്രീൻ ടീ എന്നിവയാണ് കൂടുതൽ നല്ലത്. അതുപോലെ സൂപ്പ് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, സൂപ്പുകൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. അതിനാൽ മഴക്കാലത്ത് ചായയും സൂപ്പും കഴിക്കുന്നത് ആസ്ത്മ ലക്ഷണങ്ങൾ ഒഴിവാക്കാം.
മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകം ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ശരീരത്തിലെ അണുബാധ തടയാനും രോഗ പ്രതിരോധ ശേഷി കൂട്ടാനും ഏറെ നല്ലതാണ് മഞ്ഞൾ. തിളപ്പിച്ച പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് ദിവസവും കുടിക്കുന്നത് ഗുണം ചെയ്യും. ആസ്തമ രോഗികൾ പൊതുവെ പാൽ അമിതമായി ഉപയോഗിക്കാറില്ല. കുറഞ്ഞ ലക്ഷണങ്ങളുള്ളവരാണെങ്കിൽ ദിവസവും പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഗുണം ചെയ്യും. പാലിലെ കൊഴുപ്പിനെ ആഗിരണം ചെയ്ത് കളയാൻ മഞ്ഞളിന് സാധിക്കും.
വെളുത്തുള്ളി
എല്ലാ വീടുകളിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് വെളുത്തുള്ളി. ജലദോഷം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ഏറെ സഹായിക്കുന്നു. ഭക്ഷണത്തിൽ ചേർക്കുന്നത് പോലെ തന്നെ വെറുതെ വെളുത്തുള്ളി കഴിക്കുന്നതും ആസ്തമ രോഗികൾക്ക് ഏറെ നല്ലതാണ്. വെളുത്തുള്ളിയുടെ ഒരു അലി എടുത്ത് വെള്ളത്തിൽ കലക്കി കുടിക്കുന്നത് ഏറെ നല്ലതാണ്. ബാക്ടീരിയകളോടും ഫംഗസിനോടും വൈറസുകളോടും പോരാടാൻ ഏറെ നല്ലതാണ് വെളുത്തുള്ളി എന്ന് തന്നെ പറയാം.
തൈര്
ആസ്തമ രോഗികൾ തൈരും മോരും കഴിക്കുന്നതിൽ തെറ്റില്ല. അമിതമായ തണുപ്പോടെ കഴിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം തണുപ്പ് ചിലപ്പോൾ രോഗം കൂട്ടാനുള്ള സാധ്യത കൂടുതലാണ്. പാലിന് പകരമായി തൈര് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. തൈരിലും മോരിലും അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് എന്ന നല്ല ബാക്ടീരിയകൾ ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നു. കൂടാതെ ആരോഗ്യത്തിനും തൈര് ഏറെ നല്ലതാണ്.
English Summary: Foods for asthma patients
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശം തേടുക.
കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.