പോലീസ് പറയുന്നതിനനുസരിച്ച് 34കാരിയുടെ ഭർത്താവാണ് പ്രതിയിൽ നിന്ന് പണം കടം വാങ്ങിയത്. എന്നാൽ ഇയാൾക്ക് അത് തിരിച്ചടക്കാൻ കഴിഞ്ഞില്ല. ഇതോടെ യുവതിയുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തി കത്തിമുനയിൽ നിർത്തി ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു.
Wild Elephant Destroyed Agriculture: തൃശ്ശൂരിൽ വീണ്ടും കാട്ടാന ശല്യം, കൃഷി നശിപ്പിച്ചു
പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇയാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. ‘പ്രതിയെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്’ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹദപ്സർ കോളനിയിലെ ഫ്ലാറ്റിലേക്ക് യുവതിയെയും ഭർത്താവിനെയും വിളിച്ചു വരുത്തിയായിരുന്നു പീഡനം. പണം തിരിച്ചുനൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
മറ്റുവാർത്തകൾ ഒറ്റനോട്ടത്തിൽ
വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബറിലെത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ചൈനയിൽ നിന്നും സെപ്റ്റംബറിലെത്തിച്ചേരുമെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം തുറമുഖ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായുള്ള പ്രതിമാസ അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.നിർമാണ പ്രവർത്തനങ്ങൾ തൃപ്തികരമായ രീതിയിൽ മുന്നോട്ട് പോവുകയാണ്.
54 ലക്ഷം ടൺ പാറ സംഭരിക്കുകയും 49 ലക്ഷം ടൺ നിക്ഷേപിക്കുകയും ചെയ്തു. നിലവിൽ ആവശ്യമായ 26 ലക്ഷം ടൺ പാറക്കാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാറുമായി ചർച്ചകൾ നടത്തിയും സംസ്ഥാനത്തെ അനുവദനീയമായ ക്വാറികൾ ഉപയോഗിച്ചും പാറ ലഭ്യതയിലെ പ്രതിസന്ധി പരിഹരിക്കും.
2024 മേയ് മാസത്തോടെ പദ്ധതിയുടെ ഒന്നാം ഘട്ടം കമ്മീഷൻ ചെയ്യും. പവര്‍ സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്‌സ് എന്നിവയുടെ നിർമാണം പൂർത്തിയായി. ആദ്യ കപ്പൽ എത്തുന്നതിനു മുൻപായി വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് സി ഇ ഒയും എം ഡിയും ചൈന സന്ദർശിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്റർനാഷണൽ കോൺക്ലേവ് ഒക്ടോബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു