Health Video: ഹെപ്പറ്റൈറ്റിസ് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്, ഡോക്ടർ വിശദമാക്കുന്നു
ഹെപ്പറ്റൈറ്റീസ് എ (HAV): നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിലൂടെ അതുപോലെ തന്നെ വെള്ളത്തിലൂടെയെല്ലാം പകരുന്നതാണ് ഹെപ്പറ്റൈറ്റീസ് എ. ഇത് വളരെ കുറഞ്ഞ കാലയളവില്‍ മാത്രമാണ് ഒരു വ്യക്തിയില്‍ കാണപ്പെടുക. അതുപോലെ തന്നെ ഇതിന് വാക്സിനേഷന് എടുത്താന്‍ ഈ അസുഖം നമ്മള്‍ക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഹൈപ്പറ്റൈറ്റീസ് എ ഒരിക്കലും ക്രോണിക് ലിവര്‍ ഡിസീസിലേയ്ക്ക് നയിക്കുകയില്ല.
ഹെപ്പറ്റൈറ്റീസ് ബി (HBV): ഹെപ്പറ്റൈറ്റീസ് ഉള്ള വ്യക്തിയുടെ രക്തവുമായി ഏതെങ്കിലും തരത്തില്‍ കോണ്ടാക്ട് വന്നാല്‍ ഇത് മറ്റൊരു വ്യക്തിയിലേയ്ക്ക് പകരുന്നതിന് സാധ്യതയുണട്. ഇത്തരത്തില്‍ വൈറസ് മറ്റൊരു വ്യക്തിയിലേയ്ക്ക് എത്തുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റീസ് ബി. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ, അതുപോലെ അമ്മയില്‍ നിന്നും കുഞ്ഞിലേയ്ക്ക് എല്ലാം ഈ വൈറസ് പകരാന്‍ സൈധ്യത കൂടുതലാണ്. HBV പോലെയുള്ള ഹെപ്പറ്റൈറ്റീസ് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത് നിങ്ങളുടെ കരളിനെ കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ കരളില്‍ കാന്‍സര്‍ വരെ വരുന്നതിലേയ്ക്ക് ഇത് നയിക്കാം. ഈ രോഗം തടയുന്നതിനും ഇന്ന് വാക്സിനേഷന് ലഭ്യമാണ്.
ഹെപ്പറ്റൈറ്റീസ് സി ( HCV): മറ്റൊരാള്‍ ഉപയോഗിച്ച് സിറിഞ്ച് വീണ്ടുേ വേറെ ഒരാള്‍ ഉപയോഗിക്കുമ്പോള്‍, പ്രത്യേകിച്ച് മയക്കുമരുന്ന് പോലെയുള്ളത് കുത്തിവെച്ച് ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം രോഗങ്ങള്‍ വേഗത്തില്‍ കിട്ടാന്‍ സാധ്യത കൂടുതലാണ്. അതുപോലെ അണുബാധയേറ്റ ബ്ലഡ് പ്രോഡക്ട്സ് ഉപയോഗിക്കുന്നതിലൂടേയും ഈ രോഗം പകരുന്നു. ഈ രോഗം വന്നാല്‍ അത് ക്രോണിക് ലിവര്‍ ഡിസീസിന് കാരണമാണ്. അതുപോലെ തന്നെ ലിവര്‍ കാന്‍സര്‍, സിവര്‍ സിറോസീസ് എന്നിവയും വരാം. ഹെപ്പറ്റൈറ്റീസ് സി വന്നാല്‍ ഇത് പ്രതിരോധിക്കുന്നതിനായി വാക്സിന് ലഭ്യമല്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ.
ഹെപ്പറ്റൈറ്റീസ് ഡി (HDV): നിലവില്‍ ഹെപ്പറ്റൈറ്റീസ് ഉള്ളവരില്‍ ആണ് ഹെപ്പറ്റൈറ്റീസ് ഡി വൈറസ് ബാധ ഏല്ക്കാന് കൂടുതല്‍ സാധ്യത. നിങ്ങളില്‍ ഹെപ്പറ്റൈറ്റീസ് ബി വൈറസ് ഉണ്ടെങ്കില്‍ ഹെപ്പറ്റൈറ്റീസ് ഡി കിട്ടാന്‍ സാധ്യത കൂടുതലാണ്. ഇത് ഹെപ്പറ്റൈറ്റീസ് ബി കൂട്ടുന്നതിനും പലതരത്തിലുള്ള കരള്‍ രോഗങ്ങളിലേയ്ക്ക് നയിക്കുകയും ഇത് ചെയ്യുന്നു.
ഹെപ്പറ്റൈറ്റീസ് ഇ ( HEV): അണുബാധയേറ്റ ആഹാരം വെള്ളം എന്നിവ കഴിക്കുന്നതിലൂടെയാണ് ഈ വൈറസ് പകരുന്നത്. വൃത്തിയില്ലാത്ത അന്തരീക്ഷത്തില്‍ അധിവസിക്കുന്നവരിലാണ് ഈ രോഗം അമിതമായി കണ്ട് വരുന്നത്. വളരെ വിരളമായി മാത്രം ഇത് കരള്‍ രോഗങ്ങളിലേയ്ക്ക് നയിക്കാറുണ്ട്.
ഹെപ്പറ്റൈറ്റീസ് ലക്ഷണങ്ങള്‍
നിങ്ങള്‍ക്ക് ഹെപ്പറ്റൈറ്റീസ് വന്നാല്‍ ശരീരത്തില്‍ പലതരം ലക്ഷണങ്ങള്‍ പ്രകടമാകും. അതില്‍ തന്നെ അമിതമായിട്ടുള്ള ക്ഷീണം ഒരു പ്രധാന ലക്ഷണമാണ്. അമിതമായി തളര്‍ച്ച അനുഭവപ്പെടുകയും ഒന്നും പറ്റാത്തത് പോലെ അനുഭവപ്പെടുകയും ചെയ്യാം. അതുപോലെ തന്നെ മഞ്ഞപ്പിത്തം വരുന്നത് മറ്റൊരു പ്രധാന ലക്ഷണമാണ്. മഞ്ഞപ്പിത്തം വന്നാല്‍ കണ്ണിന് മഞ്ഞനിറം വരികയും അതുപോലെ ചര്‍മ്മത്തിലും നിങ്ങള്‍ക്ക് മഞ്ഞനിറം കാണാന്‍ സാധിക്കുന്നതാണ്. മൂത്രത്തിനും നല്ല മഞ്ഞ നിറമായിരിക്കും ഈ സമയത്ത് ഉണ്ടാവുക.
ഹെപ്പറ്റൈറ്റീസ് ഉള്ളവരില്‍ വിശപ്പ് കുറവായിരിക്കും. അതുപോലെ തന്നെ ഛര്‍ദ്ദിയും മനംപുരട്ടലും അടിവയറില്‍ കഠിനമായിട്ടുള്ള വേദനയും ഇവര്‍ക്ക് അനുഭവപ്പെടുന്നു. ഇവ കൂടാതെ, നല്ലപോലെ പനിയും നല്ല കടുത്ത നിറത്തിലുള്ള മൂത്രവും കാണാം. മലത്തില്‍ നിറവ്യത്യാസവും ജോയിന്റ് പെയ്ന്, അതുപോലെ ദേഹമാസകലം ചൊറിച്ചില്‍ എന്നിവയും വരാന്‍ സാധ്യത കൂടുതലാണ്.
ഹെപ്പറ്റൈറ്റീസ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
നമ്മള് കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹെപ്പറ്റൈറ്റീസ് വരാതിരിക്കാന്‍ സാധിക്കും. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് വാക്സിനേഷന് നടത്തുക എന്നതാണ്. ചില ഹെപ്പറ്റൈറ്റീസ് വരാതിരിക്കാന്‍ നമ്മള്‍ക്ക് വാക്സിന് ഇന്ന് ലഭ്യമാണ്. അതുപോലെ തന്നെ ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടത് വളരെ വളരെ അനിവാര്യമാണ്. പ്രത്യേകിച്ച് ആഹാരവും വെള്ളവും കുടിക്കാന്‍ വൃത്തിയുള്ള അന്തരീക്ഷം തിരഞ്ഞെടുക്കുക. അതുപോലെ കൈകള്‍ ഇടയക്ക് സോപ്പിട്ട് കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്.പ്രത്യേകിച്ച് ആഹാരത്തിന് മുന്‍പും അതുപോലെ ടോയ്ലറ്റില് പോയി വന്നതിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുകാന്‍ മറക്കരുത്.
അതുപോലെ, ആഹാരം നന്നായി ചൂടാക്കിയതിന് ശേഷം മാത്രം കഴിക്കാന്‍ തിരഞ്ഞെടുക്കാം. യാത്ര ചെയ്യുമ്പോള്‍ തണുത്ത ആഹാരവും വെള്ളവും കുടിക്കുന്നത് ഒഴിവാക്കാവുന്നതാണ്. പങ്കാളിയുമൊത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷിതമായ രീതിയില്‍ ബന്ധപ്പെടാന്‍ ശ്രദ്ധിക്കുക. അതുപോലെ, നിങ്ങളുടെ പേഴ്സണല്‍ സാധനങ്ങള്‍ മറ്റുള്ള വ്യക്തികളുമായി ഒരിക്കലും ഷെയര്‍ ചെയ്യരുത്.
ടാറ്റൂ അടിക്കുമ്പോഴും കാത് കുത്തുമ്പോഴും ഉപയോഗിക്കുന്ന സൂചി സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തണം. അതുപോലെ ഇന്ഞ്ചക്ഷന് എടുക്കാന്‍ ഉപയോഗിക്കുന്ന സൂചി പുതിയതാണെന്ന് ഉറപ്പാക്കണം. ഇടയ്ക്ക് ഹെപ്പറ്റൈറ്റീസ് പരിശോധന നടത്തുന്നത് നല്ലതാണ്.ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റീസ് ഉണ്ടെങ്കില്‍ അത് കുട്ടിയ്ക്കും വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശ്രദ്ധിക്കണം.