Edited by Jibin George | Samayam Malayalam | Updated: 28 Jul 2023, 5:36 pm
വിമാനത്തിൽ 24 കാരിയായ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ 47 കാരനായ പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

ഹൈലൈറ്റ്:
- വിമാനത്തിൽ 24കാരിയായ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം.
- 47കാരനായ പ്രൊഫസർ അറസ്റ്റിൽ.
- ബുധനാഴ്ച പുലർച്ചെ 5.30ന് ഡൽഹിയിൽ നിന്ന് പറന്നുയർന്ന വിമാനത്തിലാണ് സംഭവം.

ബുധനാഴ്ച പുലർച്ചെ 5.30ന് ഡൽഹിയിൽ നിന്ന് പറന്നുയർന്ന വിമാനത്തിലാണ് സംഭവം. പട്ന സ്വദേശിയായ ശ്രീവാസ്തവും ഡൽഹിയിൽ നിന്നുള്ള ഡോക്ടറും അടുത്തടുത്തായിരുന്നു ഇരുന്നതെന്ന്ഹാർ പോലീസ് പറഞ്ഞു. മുംബൈ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് ശ്രീവാസ്തവ ശരീരത്തിൽ സ്പർശിച്ചതോടെ യുവതി ബഹളം വെച്ചു. തുടർന്ന് ഇരുവരും തർക്കമുണ്ടായതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ദശയാംഗം കഥകളി ആസ്വദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
യുവതിയും ശ്രീവാസ്തവയും തമ്മിൽ വാക്കുത്തർക്കം രൂക്ഷമായതോടെ ജീവനക്കാർ ഇടപെട്ടു. വിമാനം ലാൻഡ് ചെയ്ത ശേഷം ഇരുവരെയും ഉദ്യോഗസ്ഥൻ സഹാർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ എത്തിയ യുവതി പരാതി നൽകിയതോടെ പോലീസ് ഫ്ഐആർ ഫയൽ ചെയ്തു. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ഡൽഹിയിൽ 40കാരി വീടിന് മുന്നിൽ വെടിയേറ്റ് മരിച്ചു; അക്രമിയും സ്വയം വെടിയുതിർത്ത് കൊല്ലപ്പെട്ടു
എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ ശ്രീവാസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് 47 കാരനായ പ്രൊഫസർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക പീഡനം, സ്ത്രീയെ ബലപ്രയോഗത്തിലൂടെ ആക്രമിക്കുക എന്നീ വകുപ്പുകളാണ് ചുമത്തിയത്.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക