അറിയാം നാരങ്ങയുടെ വിവിധ ഗുണങ്ങള്‍
നാരങ്ങയുടെ ഗുണം
നാരങ്ങയില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, ഫോളേറ്റ്, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തില്‍ ഗുണം ചെയ്യും.
ദഹനം മെച്ചപ്പെടുത്തുന്നു: നാരങ്ങയില്‍ പെക്റ്റിന്‍ എന്ന ഒരു തരം നാരുകളുണ്ട്. ഇത് ദഹനത്തെ സുഗമമാക്കുന്നു. നാരങ്ങയിലെ സിട്രിക് ആസിഡ് ശരീരത്തിലെ അസിഡിറ്റി നില നിയന്ത്രിക്കാനും സഹായിക്കും.
വൈറസ്, ബാക്ടീരിയക്കെതിരെ പ്രതിരോധം നല്കുന്നു: നാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി ഒരു ശക്തമായ ആന്റിഓക്സിഡന്റാണ്. ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു.
രക്തം ശുദ്ധീകരിക്കുന്നു: നാരങ്ങയിലെ സിട്രിക് ആസിഡ് രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് രക്തത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.
അധിക ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു: നാരങ്ങയില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ ദീര്‍ഘനേരം വിശപ്പ് തോന്നാതിരിക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ഭക്ഷണം കുറയ്ക്കാനും അമിത ഭാരം കുറയ്ക്കാനും സഹായിക്കും.
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: നാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് തിളക്കവും യുവത്വവും നല്കുന്നു.
നാരങ്ങയുടെ ദോഷവശങ്ങള്‍
നാരങ്ങ ആരോഗ്യകരമായ ഒരു ഫലമാണ്. എന്നാല്‍, അമിതമായി കഴിക്കുന്നത് ചില പ്രതികൂല പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. നാരങ്ങയില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാല്‍ പല്ലുകളുടെ ദന്തക്ഷയത്തിന് കാരണമാകും. പല്ലിലെ ഇനാമല്‍ നഷ്ടപ്പെടുന്നതിലേയ്ക്കും അതുപോലെ പല്ലുകള്‍ക്ക് പുളിപ്പ്, പല്ല് വേദന, പല്ലുകള്‍ക്ക് കേടുപാടുകള്‍ എന്നിവ സംഭവിക്കുന്നതിനും ഇത് ഒരു കാരണമാകുന്നുണ്ട്.
പല്ലുകള്‍ക്ക് മാത്രമല്ല, നാരങ്ങ ദഹനസംബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകും. പ്രത്യേകിച്ച്, നിങ്ങള്‍ക്ക് അസിഡിറ്റി അല്ലെങ്കില്‍ ഗ്യാസ് ഉണ്ടെങ്കില്‍ ഇത് വര്‍ദ്ധിക്കുന്നതിനും വയര്‍ ചീര്‍ക്കുന്നതിനും നാരങ്ങ ഒരു കാരണമാണ്. കൂടാതെ, നാരങ്ങയുടെ ഉയര്‍ന്ന പൊട്ടാസ്യം ഉള്ളടക്കം അമിതമായി കഴിച്ചാല്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകും.
ഇനി സൗന്ദര്യ വശത്തേയ്ക്ക് വന്നാല്‍, പലരും മുഖക്കുരു അകറ്റാന്‍ അതേപോലെ തലയില്‍ നിന്നും താരന് അകറ്റാനെല്ലാം നാരങ്ങ മുഖത്തും തലയിലും തേയ്ക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ നാരങ്ങ അമിതമായി മുഖത്ത് പുരട്ടുന്നത് സത്യത്തില്‍ ചര്‍മ്മത്തെ വരണ്ടതാക്കുന്നു. ഇത്തരത്തില്‍ ചര്‍മ്മം വരണ്ട് പോകുന്നത് ചൊറിച്ചില്‍ പുകച്ചില്‍ പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാണ്. അതിനാല്‍, ചെറുനാരങ്ങ ഒരിക്കലും നേരിട്ട് മുഖത്ത് പുരട്ടാതിരിക്കാം.
അതുപോലെ തന്നെ ചിലര്‍ ശരീരഭാരം കുറയ്ക്കാന്‍ രാവിലെ വെറും വയറ്റില്‍ നാങ്ങനീര് കുടിക്കുന്നത് കാണാം. ഇത് ചര്‍മ്മം നല്ലപോലെ വരണ്ട് പോകുന്നതിന് കാരണമാകും. കൂടാതെ, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് കാരണമാണ്. അതിനാല്‍, ഇത്തരം ശീലങ്ങള്‍ കുറയ്ക്കുന്നത് നല്ലതാണ്.
നാരങ്ങ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
നാരങ്ങ വെറുതേ ഉപയോഗിക്കരുത്. ഇപ്പോള്‍ കുടിക്കാനാണെങ്കില്‍ മൂന്ന് തുള്ളി നാരങ്ങ ധാരാളമാണ്. അതുപോലെ, മുഖത്ത് പുരട്ടുമ്പോള്‍ നാരങ്ങ നീരിയില്‍ മറ്റ് എന്തെങ്കിലും മോയ്സ്ച്വര്‍ കണ്ടന്റ് ഉള്ള ചേരുവകള്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് രണ്് തുള്ളി നാരങ്ങ നീരും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് പുരട്ടുമ്പോള്‍ അവിടെ ചര്‍മ്മം അമിതമായി വരണ്ട് പോകാതിരിക്കാന്‍ കറ്റാര്‍വാഴ സഹായിക്കും. ഒപ്പം നാരങ്ങയുടെ ഗുണം ചര്‍മ്മത്തിന് ലഭിക്കുകയും ചെയ്യും.