നമ്മള്‍ക്ക് ഒരു വ്യക്തിയോട് ക്ഷമിക്കാന്‍ സാധിക്കുന്നതും, ഒരു സന്ദര്‍ഭത്തില്‍ നല്ല ക്ഷമയോടെ കാര്യങ്ങള്‍ ഡീല്‍ ചെയ്യുന്നതും ആ വ്യക്തിയുടെ മാനസികാരോഗ്യത്തെ വളരെയധികം പോസറ്റീവ് ആയി സ്വാധീനിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ക്ഷമയിലൂടെ ആ വ്യക്തിയിലേയ്ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.
ഒരുമിച്ച് ജീവിക്കാൻ തയ്യാറെടുക്കുന്നോ? പരസ്പരം പറഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
മാനസിക സമ്മര്‍ദ്ദം കുറയ്ക്കും
നമ്മള് ഒരാളോട് ദേഷ്യം ഉള്ളില്‍ വെച്ച് നടന്നാല്‍, അല്ലെങ്കില്‍ നമ്മള് ഒരാളോട് അമിതമായി കലഹിച്ചാല്‍ പിന്നീട മനസ്സിന് ഒരുതരം അസ്വസ്ഥതയായിരിക്കും. പ്രത്യേകിച്ച് ദേഷ്യം തോന്നിയ ഒരാളെ കാണുമ്പോള്‍ അല്ലെങ്കില്‍ അയ്യാളെ സംബന്ധിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ കേള്‍ക്കുമ്പോഴെല്ലാം നമ്മള് അസ്വസ്ഥരാകാന്‍ തുടങ്ങും. അതുപോലെ തന്നെ പലരുടേയും ഉറക്കം പോലും വാശിപിടിച്ച് ഇരിക്കുന്നത് കെടുത്തുന്നുണ്ട്.
എന്നാല്‍, നമ്മള് മനസ്സ് വെച്ചാല്‍ ഈ ടെന്‍ഷനും പിരിമുറുക്കവുമെല്ലാം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. അതിന് നമ്മള് ഒന്ന് ക്ഷമിച്ചാല്‍ മാത്രം മതി. നമ്മള് ഒരാളോട ക്ഷമിക്കുമ്പോള്‍ തന്നെ നമ്മളുടെ പാതി ടെന്‍ഷന്‍ കുറയും. നമ്മളുടെ ദേഷ്യം ഇല്ലാതാകും. നമ്മളുടെ മനസ്സ് ശാന്തമാകാന്‍ തുടങ്ങും. ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. എന്തിന് നല്ല ഉറക്കം പോലും കിട്ടും.
രക്തസമ്മര്‍ദ്ദം കുറയ്ക്കും
നമ്മള് ഒരാളോട് ക്ഷമിച്ചാല്‍ ഇത് നമ്മളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട് എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാല്‍ തന്നെ ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാര്‍ഡിയോവസ്കുലര്‍ ഡിസീസില്‍ നിന്നും സംരക്ഷിക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.
മാനസികാരോഗ്യം
നമ്മള്‍ക്ക് ദേഷ്യം വരുമ്പോള്‍, അല്ലെങ്കില്‍ നമ്മള്‍ക്ക് ഒരാളോട് ദേഷ്യം ഉണ്ടെങ്കില്‍ നമ്മള് ആ സമയത്ത് ചെയ്ത് കൂട്ടുന്ന കുറേ കാര്യങ്ങളുണ്ട്. ചിലര്‍ സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കും. ഇത് കണ്ടോ? റിപ്ലേ ഉണ്ടോ? നോക്കും. അല്ലെങ്കില്‍ ചിലര്‍ മിണ്ടാതിരിക്കും. ചിലര്‍ക്ക് ആ വ്യക്തികളെ കാണുമ്പോള്‍ കാണുമ്പോള്‍ ദേഷ്യം വരും. ഇതെല്ലാം സത്യത്തില്‍ നമ്മളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്.
ചിലരില്‍ അമിതമായിട്ടുള്ള മാനസിക പിരിമുറുക്കം ഉണ്ടാക്കും. ചിലര്‍ക്ക് അമിതമായിട്ടുള്ള ആകാംഷ നെഗറ്റീവ് ചിന്തകള്‍ എന്നിവയെല്ലാം മനസ്സില്‍ കടന്ന് കൂടിയെന്ന് വരാം. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ മാറ്റാനും മനസ്സിന് ഒരു സമാധാനം ലഭിക്കാനും ക്ഷമിക്കുന്നത് നല്ലതാണ്.
നല്ല ബന്ധങ്ങള്‍
നല്ലൊരു ഹെല്‍ത്തി അതുപോലെ തന്നെ പോസറ്റീവ് റിലേഷന്‍ഷിപ്പ് നിലനിര്‍ത്താന്‍ ക്ഷമ എല്ലായ്പ്പോഴും സഹായിക്കും. ഇത് ബന്ധങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കാനും, നല്ല ആശയവിനിമയം ഉണ്ടാക്കി എടുക്കാനും സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, കുടുംബക്കാരില്‍ നിന്നും പിന്തുണ ലഭിക്കാനും മറ്റുള്ളവരെ മനസ്സിലാക്കി പെരുമാറാനും ഇത് സഹായിക്കും. അതുപോലെ, മറ്റുള്ളവരുടെ വികാരങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാനും കാര്യങ്ങളെ അതിന്റേതായ വ്യാപ്തിയില്‍ മനസ്സിലാകകാനും സാധിക്കും. ഇത് ബന്ധങ്ങള്‍ക്ക് കൂടുതല്‍ അര്‍ത്ഥം നല്‍കാനും അതുപോലെ, നിങ്ങളില്‍ മറ്റുള്ളവര്‍ക്ക് വിശ്വാസം വളരാനും ഇത് സഹായിക്കും.
ആയുസ്സ് വര്‍ദ്ധിപ്പിക്കും
നല്ല മനസ്സമാധാനം ഉണ്ടെങ്കില്‍ എന്നും രാത്രിയില്‍ നല്ലപോലെ സ്വസ്ഥതയോടെ ഉറങ്ങാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിലും വലിയൊരു ഭാഗ്യം ആര്‍ക്കും കിട്ടാനില്ല. ഇത്തരത്തില്‍ നല്ല സമാധാനവും സന്തോഷവും നല്കാന് ക്ഷമ എന്ന രണ്ടക്ഷരത്തിന് സാധിക്കും. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും അതുപോലെ തന്നെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.