എന്നാൽ ഇന്നത്തെ കാലത്തെ പോലെ അടിപൊളിയായി ഒരുങ്ങാൻ ഒരുപക്ഷെ പണ്ടത്തെ സ്ത്രീകൾക്ക് കഴിഞ്ഞിരുന്നില്ല. ജീവിത സാഹചര്യങ്ങൾ തന്നെയാണ് ഇതിൻ്റെ പ്രധാന കാരണവും. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ കാരണം പലർക്കും അതിനൊരു അവസരമുണ്ടായില്ല എന്നതാണ് സത്യം. പക്ഷെ ഉള്ളിൽ ഇതുപോലൊരു മോഹവുമായി നടന്ന ചേച്ചിയുടെ ആഗ്രഹം സഫലമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
വീട്ടിൽ ജോലിക്ക് എത്തുന്ന ചേച്ചിയെ മേക്ക് ഓവർ നടത്തി ഒരു അടിപൊളി കല്യാണ പെണ്ണാക്കിയ വീഡിയോയാണിത്. കണ്ണൂർ ആംലങ്കോട് ബ്യൂട്ടി പാർലർ നടത്തുന്ന ജിൻസിയാണ് ഈ അതിഗംഭീര മേക്കപ്പിന് പിന്നിൽ. 52 വയസുള്ള ചന്ദ്രിക ചേച്ചിയെയാണ് മേക്കപ്പ് ഇട്ട് 25ക്കാരി ആക്കിയത്. ഷോപ്പിലേക്ക് പോകുന്നോ എന്ന ചോദ്യത്തോടെ ആണ് ഈ കിടിലം മേക്ക് ഓവർ ആരംഭിക്കുന്നത്. ഷോപ്പിലേക്ക് വന്നാൽ എന്നെയും ഇതുപോലെ സുന്ദരിയാക്കുമോ എന്ന് ചന്ദ്രിക ചേച്ചി ജിൻസിയോട് ചോദിക്കുന്നുണ്ട്. എൻ്റെ കല്യാണത്തിന് ഇങ്ങനെ മേക്കപ്പും ഇല്ല ഒന്നുമില്ലെന്ന് ചന്ദ്രിക ചേച്ചി പറയുന്നതും വീഡിയോയിൽ കാണാം.
എന്നാൽ പിന്നീട് വീഡിയോയിൽ കാണുന്നത് ഈ ചേച്ചിയെ തന്നെയാണോ എന്ന് മൂക്കിൽ വിരൾ വച്ച് പലരും ചോദിച്ച് പോകുന്നുണ്ട്. നല്ല ഭംഗിയുള്ള ഒരു നവവധുവായിട്ട് ജിൻസി ചന്ദ്രിക ചേച്ചിയെ ഒരുക്കി. കല്യാണ സാരി, ആഭരണങ്ങളും തല നിറയെ പൂവുമെല്ലാം വച്ച് അടിപൊളിയായിട്ടാണ് മേക്കപ്പ് ഇട്ടിരിക്കുന്നത്. ജിൻസി തന്നെയാണ് ചേച്ചിയോട് കാര്യങ്ങൾ ചോദിക്കുന്നതും വീഡിയോ എടുക്കുന്നതുമൊക്കെ.
അവസാനം പ്രത്യേകം ഫോട്ടോഗ്രാഫറെ വച്ച് ചേച്ചിയുടെ ചിത്രങ്ങളും എടുത്തിട്ടുണ്ട്. എന്തായാലും അതിമനോഹരിയായ ഒരു വധുവായ സന്തോഷം ചന്ദ്രിക ചേച്ചിയുടെ മുഖത്ത് കാണാൻ സാധിക്കുന്നുണ്ട്. ജീവിതത്തിൽ ഒരിക്കല്ലെങ്കിലും ഇങ്ങനെ ഒരുങ്ങണമെന്ന് ആ ചേച്ചിയുടെ മോഹം കൂടിയാണ് ഇവിടെ സഫലമായാത്. എന്തായാലും വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റുകളുമായി എത്തിയിരിക്കുന്നത്.
English Summary: Viral make over video
കൂടുതൽ വൈറൽ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക