ദഹനം
നമ്മള് കഴിക്കുന്ന ആഹാരങ്ങള്‍ കൃത്യമായി ദഹിച്ചില്ലെങ്കില്‍ അ് വയര്‍ ചീര്ത്തിരിക്കാനും അസിഡിറ്റി പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിലേയ്ക്കും നയിക്കുന്നുണ്ട്. സ്ഥിരമായി അസിഡിറ്റി പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വയര്‍ ചാടാനും ചീര്‍ക്കാനും സാധ്യത കൂടുതലാണ്. അതിനാല്‍ ദഹനത്തിന് സഹായിക്കുന്ന നല്ല ഹെല്‍ത്തി ആയിട്ടുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, പഴം പച്ചക്കറികള്‍ ആഹാരത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ മറക്കരുത്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതുപോലെ തന്നം നിരവധി പോഷകങ്ങളും ഉണ്ട്. ഇവ ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാനും വയര്‍ കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
പ്രോട്ടീന്‍ റിച്ചായിട്ടുള്ള ആഹാരങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കണം. ഇതിനായി നിങ്ങള്‍ക്ക് ധാന്യങ്ങള്‍, മാംസം, മീന്‍, പാല് വിഭവങ്ങള്‍ എന്നിവയെല്ലാം ആഹാരത്തില്‍ കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ശരീരത്തില്‍ പ്രോട്ടീന്‍ അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. കാരണം, പ്രോട്ടീന്‍ കൂടിയാല്‍ അത് വൃക്കയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
വെളുത്ത ആഹാരങ്ങള്‍
നമ്മളുടെ നിത്യജീവിതത്തില്‍ നിന്നും നല്ലപോലെ വെളുത്ത് ഇരിക്കുന്ന ആഹാരങ്ങള്‍ ഒഴിവാക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ നല്ലതായിരിക്കും. പ്രത്യേകിച്ച് പഞ്ചസ്സാര, ഉപ്പ്, ചോറ് എന്നിവയെല്ലാം ശരീരഭാരം വര്‍ദ്ധിക്കുന്നതിലേയ്ക്കും അതുപോലെ തന്നെ കുടവയര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇവയിലെല്ലാം കാര്‍ബ്സ് അടങ്ങിയിരിക്കുന്നു. കാര്‍ബ്സ് അമിതമായാല്‍ ശരീരഭാരം വര്‍ദ്ധിക്കുക മാത്രമല്ല, പ്രമേഹം പോലെയുള്ള രോഗങ്ങളിലേയ്ക്കും നമ്മളെ ഇത് പതിയെ തള്ളിവിടാന്‍ ആരംഭിക്കും.
അതിനാല്‍, ചോറിന് പകരം നല്ല നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് പഴം പച്ചക്കറികള്‍ കഴിക്കാവുന്നതാണ്. അതുപോലെ തന്നെ നല്ല ഹെല്‍ത്തിയായിട്ടുള്ള ധാന്യങ്ങള്‍ ആഹാരത്തില്‍ ചേര്‍ക്കാന്‍ മറക്കണ്ട. ചോറ് കഴിക്കാണമെന്ന് അത്രയ്ക്കും നിര്‍ബന്ധമാണെങ്കി ല്‍ ഒരു കപ്പ് മട്ടയരി ചോറ് കഴിക്കാം.
ഈ വെളുത്ത ആഹാരങ്ങള്‍ കഴിക്കരുത്
White Poisons: വേണ്ട വെള്ള നിറത്തിലുള്ള ഈ ഭക്ഷണങ്ങൾ, കാരണമുണ്ട്
വെള്ളം
നന്നായി വെള്ളം കുടിക്കണം. പലര്‍ക്കും ദിവസത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളം പോലും കുടിക്കാന്‍ മടിയാണ്. സത്യത്തില്‍ നല്ല ആഹാരവും കൃത്യമായി വെള്ളം കുടിക്കുന്ന വ്യക്തിയില്‍ ശരീരകൊഴുപ്പിന്റെ സാന്നിധ്യവും കുറവായിരിക്കും. 100 ശതമാനം കാലറി ഫ്രീ ആയിട്ടുള്ള ഒരു പാനീയമാണ് നല്ല ശുദ്ധമായ ജലം. നമ്മള് ദാഹിക്കുമ്പോള്‍ സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതിനേക്കാള്‍ പത്ത് മടങ്ങ് മെച്ചമാണ് നല്ല പച്ചവെള്ളം കുടിച്ചാല്‍ ശരീരത്തിന് ലഭിക്കുന്നത്. കാലറി അടങ്ങിയിട്ടില്ല എന്നത് മാത്രമല്ല, നമ്മളുടെ ശരീരത്തില്‍ നിന്നും അനാവശ്യമായിട്ടുള്ള കൊഴുപ്പിനെ നീക്കം ചെയ്യാനും വെള്ളം നന്നായി സഹായിക്കുന്നുണ്ട്.
ഇത് മാത്രമല്ല, നമ്മളുടെ വിശപ്പ് കുറയ്ക്കാന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ആഹാരത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് അമിതമായി ആഹാരം കഴിക്കുന്നതില്‍ നിന്നും തടയുന്നു. അതുപോലെ നമ്മളുടെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വെള്ളം കൃത്യമായി കുടിക്കുന്നത് സഹായിക്കുന്നുണ്ട്. മെറ്റബോളിസം വര്‍ദ്ധിക്കുന്നത് സത്യത്തില്‍ ശരീരഭാരം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും സഹായിക്കും.
വ്യായാമം
ചെറിയ രീതിയിലെങ്കിലും ഒരു ദിവസം വ്യായാമം ചെയ്യാന്‍ നിങ്ങള്‍ ശീലിക്കണം. കാരണം, നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നിലനിര്‍ത്താന്‍ വയായാമം ചെയ്ത് ശീലിക്കുന്നത് വളരെയധികം സഹായിക്കുന്നുണ്ട്. പലരും എളുപ്പ വഴികളിലൂടെ മാത്രം ശരീരത്തെ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഒരു 30 മിനിറ്റഅ നന്നായി കൈ വീശി നടക്കുമ്പോള്‍, അല്ലെങ്കില്‍ കുറച്ച് നേരം സൈക്കിള്‍ ചവിട്ടുമ്പോള്‍, അതുമല്ലെങ്കില്‍ ഏതെങ്കിലും വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തെ അത് ഊര്‍ജ്ജസ്വലമാക്കുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും അതുപോലെ ശരീരത്തില്‍ നിന്നും കൊഴുപ്പിനെ നീക്കം ചെയ്യാനും വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍ കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ പഠിക്കാം.
വീട്ടുവൈദ്യം
ഇന്ന് വയര്‍ കുറയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ലഭയമാണ്. എന്നാല്‍, വ്യായാമവും ഡയറ്റിന്റേയും കൂടെ നിങ്ങള്‍ക്ക് പിന്തുടരാവുന്ന ഒരു മാര്‍ഗ്ഗമുണ്ട്. ഇത് വയര്‍ കുറയക്കാന്‍ നിങ്ങളെ കുറച്ചും കൂടെ സഹായിക്കും. ഇതിനായി കറുവാപ്പട്ട ഇട്ട് വെളളം തിളപ്പിച്ച് ഇതിലേയ്ക്ക് രണ്ട് തുള്ളി നാരങ്ങനീര് ചേര്‍ത്ത് എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.
ഇത് തയ്യാറാക്കുമ്പോള്‍ നാരങ്ങനീര് അമിതമായി ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം, നാരങ്ങ രാവിലെ വെറും വയറ്റില്‍ എത്തുന്നത് അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് കാരണമാണ്. ഇത വയര്‍ ചീര്‍ക്കല്‍ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.