മുടിയുടെ ആരോഗ്യപ്രശ്നങ്ങള്‍
പ്രായമാകുമ്പോള്‍ നമ്മളുടെ മുടി സ്വാഭാവികമായും നരയ്ക്കാറുണ്ട്. എന്നാല്‍ പ്രായമാകുന്നതിന് മുന്‍പേ മുടി നരയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം നമ്മള് തന്നെയാണ്. മുടിയുടെ നരയ്ക്ക് പിന്നില്‍ മാത്രമല്ല, മുടി അമിതമായി കൊഴിയുന്നുണ്ടെങ്കിലും അതിന് പിന്നിലും കാരണക്കാര്‍ ഒരു പരിധിവരെ നമ്മള് തന്നെ എന്ന് പറയാം.
നമ്മള് കഴിക്കുന്ന ആഹാരങ്ങള്‍ മുതല്‍ നമ്മള് ഉപയോഗിക്കുന്ന ഹെയര്‍ കെയര്‍ പ്രോഡക്ട്സ് വരെ നമ്മളുടെ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇവ മുടിയുടെ നിറം കെടുത്തുകയും വേഗത്തില്‍ നരയ്ക്കുന്നതിനും മുടി അമിതമായി കൊഴിയുന്നതിലേയ്ക്കും നയിക്കുന്നു. അതുപോലെ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുടി അമിതമായി കൊഴിയുന്നതിന് മറ്റൊരു കാരണമാണ്.
മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍ ഇവ
മുടി കൊഴിച്ചിലിന് കാരണങ്ങൾ പലതാണ്, തടയാൻ ശ്രദ്ധിക്കേണ്ടത്
ആവണക്കെണ്ണ( Caster Oil)
മുടി കൊഴിച്ചിലകറ്റാന്‍ നമ്മള്‍ക്ക് കടയില്‍ നിന്നും വാങ്ങി ഉപയോഗിക്കാവുന്ന ഒരു ഓയില്‍ ആണ് ആവണക്കെണ്ണ. ആവണക്കെണ്ണയില്‍ ആടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ്, വിറ്റമിന്‍ ഇ, പ്രോട്ടീന്‍ എന്നിവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്. ഇത് മുടി കൊഴിച്ചില്‍ തടയാനും അതുപോലെ തന്നെ മുടിയെ നല്ലപോലെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുകയും, അതുപോലെ തന്നെ മുടി നല്ല ഉള്ളോടെ വളരാന്‍ സഹായിക്കുകയും ചെയ്യും.
പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നത് താരന് ആണ്. ഈ താരന് ഇല്ലാതാക്കാന്‍ ആവണക്കെണ്ണ സഹായിക്കുന്നുണ്ട്. ആവണക്കെണ്ണയില്‍ ആന്റിബാക്ടീരിയല്‍, അതുപോലെ തന്നെ ആന്റിഫംഗല്‍ പ്രോപര്‍ട്ടീസ് അടങ്ങിയിരിക്കുന്നതിനാല്‍ തലയില്‍ വരുന്ന കുരുക്കളും അതുപോലെ മറ്റ് പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ ഇത് സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആവണക്കെണ്ണ ഉപയോഗിക്കുമ്പോള്‍ എല്ലായ്പ്പോഴും നേര്‍പ്പിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഇത് തലയില്‍ താരന് വര്‍ദ്ധിപ്പിക്കും. കാരണം, ആവണക്കെണ്ണയ്ക്ക്് പൊതുവില്‍ കട്ടി നല്ലപോലെ കൂടുതലാണ്. ഇത് തലയില്‍ തേച്ചാലും പെട്ടെന്ന് തന്നെ പോയികിട്ടാനും ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെ ഇത് ചിലര്‍ക്ക് പലതരം അലര്‍ജി ഉണ്ടാക്കാനും സാധ്യതയുണ്ട്. അതിനാല്‍, വെളിച്ചെണ്ണയും സമാസമം ചേര്‍ത്ത് നേര്‍പ്പിച്ച് മാത്രം തലയില്‍ പുരട്ടണം.
അതുപോലെ തന്നെ പുരട്ടുമ്പോള്‍ വിരലിന്റെ തുമ്പുകൊണ്ട് മുടിയുടെ വേരില്‍ പുരട്ടി, പതുക്കെ മസാജ് ചെയ്ത് കൊടുക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ സ്ഥിരമായി ഉപയോഗിച്ചാല്‍ മാത്രമാണ് നല്ല ഫലം ലഭിക്കുക.
നീലഭൃംഗാദി
നമ്മള്‍ക്ക് ഇന്ന് ആയുര്‍വേദ ഷോപ്പില്‍ നിന്നും വാങ്ങാന്‍ ലഭിക്കുന്ന എണ്ണയാണ് നീലഭൃംഗാദി. പലര്‍ക്കും ഈ എണ്ണ വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാന്‍ സാധിച്ചെന്ന് വരാറില്ല. എന്നാല്‍, ഇത് നിങ്ങള്‍ക്ക് നല്ല ആയൂര്‍വേദ കടയില്‍ പോയാല്‍ ശുദ്ധമായ നീലഭൃംഗാദി തൈലം വാങ്ങാന്‍ ലഭിക്കുന്നതാണ്.
മുടിയുടെ നിറം നിലനിര്‍ത്താനും അതുപോലെ തന്നെ, നര അകറ്റാനും മുടി നല്ല ഉള്ളോടെ വളരാനും നീലഭൃംഗാദി നല്ലതാണ്. പതിവായി ഉപയോഗിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ മുടി കൊഴിച്ചില്‍ നില്‍ക്കാനും അതുപോലെ തന്നെ മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും മുടി നല്ല ഉള്ളോടെ വളര്‍ത്തിയെടുക്കാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യം
ഇത് ആഴച്ചയില്‍ രണ്ട് ദിവസം വീതമെങ്കിലും അടുപ്പ് പുരട്ടണം. എന്നാല്‍ മാത്രമാണ് ഫലം ലഭിക്കുക. ചിലര്‍ക്ക് പുതിയ എണ്ണ പുരട്ടി തുടങ്ങുമ്പോള്‍ മുടി കൊഴിയുന്നത് കാണാം. ഇത് പതിവായി പുരട്ടി മുടിയില്‍ പിടിച്ച് കഴിയുമ്പോള്‍ സാവധാനത്തില്‍ മുടി കൊഴിച്ചില്‍ നില്ക്കും. അതുപോലെ, നിങ്ങള്‍ക്ക് ഈ എണ്ണ പുരട്ടുമ്പോള്‍ അമിതമായിട്ടുള്ള തലവേദനയുണ്ടെങ്കില്‍ ഉപയോഗം നിര്‍ത്തുന്നത് നല്ലതായിരിക്കും. അതുപോലെ, ചിലര്‍ക്ക് കഫക്കെട്ട് പോലെയുള്ള പ്രശ്നങ്ങളും കണ്ട് വരുന്നു. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
ഉപയോഗിക്കാന്‍ പാടില്ലാത്തത്
പൊതുവില്‍ പലരും ചര്‍മ്മ സംരക്ഷണത്തിന് എന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് ഒലീവ് ഓയില്‍ ഉപയോഗിച്ച് വരുന്നത് കാണാം. എന്നാല്‍, തലയില്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് നല്ലതല്ല എന്നാണ് പല ബ്യൂട്ടി എക്സ്പേര്‍ട്ട്സും പറയുന്നത്. ഒലീവ് ഓയില്‍ ഉപയോഗിക്കുന്നതിലൂടെ തലയിലെ താരന് തന്നെ വര്‍ദ്ധിപ്പിക്കാന്‍ കാരണമാവുകയും ഇത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കാനും ഒരു കാരണമാണ്.
അതുപോലെ തന്നെ എന്നും എണ്ണ തേച്ച് മുടി കഴുകുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. കുളിക്കുന്നത് പോലും മുടിയ്ക്ക് നല്ലതല്ല എന്നാണ് പറയുന്നത്. അതിനാല്‍, മുടി സംരക്ഷിക്കാന്‍ മോയ്സ്ച്വര്‍ ചെയ്യണം. അതിന് അമിതമായി എണ്ണ ഉപയോഗിക്കാതിരിക്കാം. അതുപോലെ തന്നെ എണ്ണ ഉപയോഗിച്ചാല്‍ തന്നെ അത് നല്ലപോലെ കഴുകി കളയാനും ശ്രദ്ധിക്കണം.