മസ്ക്കറ്റ്> ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികള്‍ നേടിരുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനുമുള്ള വേദിയായ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ആഗസ്റ്റ് പതിനൊന്നു വെള്ളിയാഴ്ച്ച രാവിലെ പത്തു മണിമുതല്‍ പന്ത്രണ്ടു മണിവരെ എംബസ്സിയില്‍ നടക്കുമെന്ന് എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു.
ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗ് പരിപാടിയില്‍ സംബന്ധിക്കും . ഓപ്പണ്‍ ഹൗസില്‍ പങ്കടുക്കാന്‍ മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല അതോടൊപ്പം പരിപാടിയില്‍ നേരിട്ട് സംബന്ധിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് യോഗം നടക്കുന്ന സമയത്തു 9828 2270 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ ബോധിപ്പിക്കാം .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..