എന്താണ് വിറ്റമിന്‍ പി?
പഴം പച്ചക്കറികളില്‍ കാണപ്പെടുന്ന ഫ്ലേവനോയ്ഡ് ആണ് സത്യത്തില്‍ വിറ്റമിന്‍ പി എന്നറിയപ്പടുന്നത്. പഴങ്ങള്‍ക്ക് നല്ല നിറം നല്‍കുന്നതിനും അതുപോലെ തന്നെ ഇവയെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കുന്നതിനും അണുബാധകള്‍ ഇല്ലാതെ സംരക്ഷിക്കുന്നതിനുമെല്ലാം ഫ്ലോവനോയ്ഡ് സഹായിക്കുന്നുണ്ട്.
ഇന്ന് നോക്കിയാല്‍ 6000ല്‍ പരം ഫ്ലേവനോയ്ഡ് ഉണ്ട് എന്നാണ് പറയപ്പെടുന്നത്. 1930ല്‍ ഓറഞ്ചില്‍ നടത്തിയ ഒരു പരീക്ഷണത്തിലാണ് ഫ്ലേവനോയ്ഡ് ആദ്യമായി കണ്ടെത്തിയത്. അന്ന് ഇതിനെ വിറ്റമിന്‍ പി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പിന്നീടാണ് ഫ്ലേവനോയ്ഡ് ഒരു വിറ്റമിന്‍ അല്ല എന്ന് കണ്ടെത്തുന്നത്.
ഈ ഫ്ലേവനോയ്ഡ് തന്നെ പലതരം ഉണ്ട്. അവ ഓരോന്നും ഓരോ പച്ചക്കറികളിലും പഴങ്ങളിലുമായി കാണപ്പെടുന്നവയാണ്. നമ്മളുടെ സവാള, ഒലീവ് ഓയില്‍ മുന്തിരി, തക്കാളി, റെഡ് വൈന്‍, ടീ എന്നിവയില്‍ കാണപ്പെടുന്ന ഫ്ലേവനോയ്ഡ് ആണ് flavonols. പാഴ്സ്ലി, തൈം, മിന്റ്, സെലറി എന്നിവയില്‍ കാണപ്പെടുന്ന ഫ്ലേവനോയ്ഡ് flavones എന്നും അറിയപ്പെടുന്നു. അതുപോലെ, കട്ടന്‍ ചായ, ഗ്രീന്‍ ടീ, കോകോ, ആപ്പിള്‍ എന്നിവയില്‍ കാണപ്പെടുന്ന മറ്റൊരുതരം ഫ്ലേവനോയ്ഡ് ആണ് falanols തുപോലെ തന്നെ flavan 3 ols.
പ്രമേഹം ഉള്ളവര്‍ക്ക് കഴിക്കാവുന്നവ
Fruits for Diabetes: പ്രമേഹമുണ്ടെങ്കിൽ കഴിക്കാം ഈ പഴങ്ങൾ
ഇതിന്റെ ആരോഗ്യവശം
ഫ്ലേവനോയഡിന് നിരവധി ആരോഗ്യവശങ്ങളുണ്ട്. അതില്‍ തന്നെഇത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, പ്രമേഹരോഗികള്‍ ഈ ഫ്ലേവനോയ്ഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചില സമയത്ത് ഫ്ലേവനോയ്ഡ് ഒരു ആന്റിഓക്സിഡന്റ് പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ് പറയുന്നത്. ഇത് ഫ്രീറാഡിക്കല്‍സിനെ തുരത്തുന്നതിനും അതുപോലെ തന്നെ കോശങ്ങള്‍ക്കുണ്ടാകാവുന്ന ക്ഷതത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.
അതുപോലെ ചില പഠനങ്ങള്‍ പ്രകാരം ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വളരെ നല്ലതാണ് എന്നാണ് പറയുന്നത്. പ്രത്യേകേിച്ച് കോകോ പോലെയുള്ളവ കഴിക്കുമ്പോള്‍ അതിനുള്ളിലെ ഫലേവനോയ്ഡ് തലച്ചോറിന്റെ കോശങ്ങളെ സംരക്ഷിച്ച് നിലനിര്‍ത്തുന്നു. അതുപോലെ തന്നെ നല്ല ബുദ്ധിശക്തിയ്ക്കും ഇത് സഹായിക്കുന്നതായി പറയുന്നു. അതുപോലെ, ഫ്ലേവനോയ്ഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെയധികം കുറയ്ക്കുകയാണ്. ഇതിനായി ഒരു ദിവസം ഏകദേശം കുറഞ്ഞത് 300 ഗ്രാം ഫ്ലേവനോയ്ഡ് കഴിക്കുന്നത് നല്ലതാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
ഹൃദയാരോഗ്യത്തിന്
ഇന്ന് ദിനം പ്രതി നിരവധി ആളുകളാണ് ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം മരണത്തിന് കീഴടങ്ങുന്നത്. എന്നാല്‍, ഫ്ലേവനോയ്ഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. 2021-ല്‍ നടത്തിയ ഒരു പഠനത്തില്‍ ഫ്ലേവനോയ്ഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നമ്മള്‍ക്കറിയാം രക്തസമ്മര്‍ദ്ദം കൂടുന്നതും അതുപോലെ തന്നെ കൊളസ്ട്രോളും ആണ് നമ്മളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ രക്തധമികളിലേയക്ക് രക്തം അമിതമായി ഒഴുക്കുകയും ഇത് ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഫ്ലേവനോയ്ഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ഇത് നോമല്‍ ആക്കുകയും ബാലന്‍സ് ചെയ്ത് കൊണ്ട് പോകാന്‍ സാധിക്കുകയും ചെയ്യും.
ഫ്ലേവനോയ്ഡ് ശരീരത്തില്‍ എത്താന്‍
ഫ്ലേവനോയ്ഡ് ശരീരത്തില്‍ എത്താന്‍ പഴങ്ങളും പച്ചക്കറികളും ശരിയായ വിധത്തില്‍ എത്തേണ്ടത് അനിവാര്യമാണ്. ഇതിനായി പഴങ്ങള്‍ നേരിട്ട് കഴിക്കുന്നതാണ് നല്ലത്. വേണമെങ്കില്‍ ജ്യൂസ് അടിച്ച് കുടിക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ ഫ്ലേവനോയ്ഡ് അമിതമായി അടങ്ങിയിരിക്കുന്ന ബെറീസ്, അതുപോലെ ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങള്‍, ടീസ്, വൈന്‍, സവാള, കോകോ എന്നിവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കുനനത് നല്ലതാണ്. അതുപോലെ ഇത് കുട്ടികള്‍ക്ക് നല്‍കുന്നത്, പ്രത്യേകിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്നതും നല്ലത് തന്നെ.