കഫീന്‍
കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. കാപ്പി, ഡാര്‍ക് ചോക്ലേറ്റ് എന്നിവ ഗുണം നല്കുന്നു. കാപ്പി പോലുള്ളവ കുടിയ്ക്കുന്നത് രക്തസമ്മര്‍ദം കുറഞ്ഞത് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇതുപോലെ പാലുല്പന്നങ്ങളും കുറഞ്ഞ ബിപി നോര്മലാക്കാന് സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ബിപി കുറയുന്ന സമയത്ത് ഇവ കഴിയ്ക്കാം. പാലുല്പങ്ങളിലെ പ്രോട്ടീന്‍, ഫോളേറ്റ്, വൈറ്റമിന്‍ ബി12 എന്നിവ ഗുണ നല്‍കും.
ഉണക്കമുന്തിരി
ഉണക്കമുന്തിരി, ബിപിയ്ക്ക് പറ്റിയ നല്ലൊരു മരുന്നാണ്. ഇത് ഹൈപ്പര്‍ ടെന്‍ഷനാണെങ്കിലും ഹൈപ്പോയാണെങ്കിലും ഗുണം നല്കുന്നു. ഉണക്കമുന്തിരിയില്‍ പൊട്ടാസ്യം, ആന്റി ഒാക്സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നത് ഗുണം നല്‍കും.
നട്സ്
ബിപി നോര്മലാക്കാന് സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ് നട്സ്. ഇതില്‍ ഫോളേറ്റ്, അയേണ്‍, പൊട്ടാസ്യം പോലുള്ള പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നത് ഗുണം നല് കുന്നു. ആരോഗ്യത്തിന് ഏറെ ഗുണകരമായവയാണ് നട്സ്.
പയര്‍ വര്‍ഗങ്ങള്‍
പയര്‍ വര്‍ഗങ്ങള്‍ രക്തസമ്മര്‍ദ പ്രശ്നങ്ങള്‍ ലഘൂകരിയ്ക്കാന്‍ ലഹായിക്കുന്ന ഒന്നാണ്. ഇതില്‍ ഫോളേറ്റ്, ഇരുമ്പ്, വൈറ്റമിനുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതുപോലെ ഒലീവ് ഹൈപ്പോടെന്ഷന് പരിഹാരമാണ്. ഇതില്‍ വൈറ്റമിന്‍ ഇ, കോപ്പര്‍, അയേണ്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
മുട്ട
മുട്ട കുറഞ്ഞ ബിപിയ്ക്കുള്ള നല്ല പരിഹാരമാണ്. ഇതിലെ പോഷകങ്ങള്‍ ബിപി നോര്മലാക്കി നിര്‍ത്താന്‍ സഹായിക്കുന്നു. ഇതു പോലെ ലിവര്‍ പോലുള്ള ഓര്‍ഗന്‍ മീറ്റുകള്‍ ഗുണം നല്കുന്നവയാണ്. ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മീനുകളും ഗുണം നല്കുന്നവയാണ്. ചിക്കന്‍ പ്രോട്ടീന്‍, വൈററമിന്‍ ബി12 എന്നിവയ അടങ്ങിയതാണ്. ഇലക്കറികളും ഏറെ ഗുണം നല്‍കും.