പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് പ്രമേഹമുണ്ടാകുന്നത്. പൊതുവെ ആളുകളെ ബാധിക്കുന്നതാണ് ടൈപ്പ് 2 പ്രമേഹം എന്ന് പറയുന്നത്. വളരെ സാധാരണ രോഗമായി ഇത് മാറിയിരിക്കുകയാണ്. ജീവിതശൈലിയും വ്യായാമവുമൊക്കെ ഏറെ പ്രധാനമാണ് പ്രമേഹം നിയന്ത്രിക്കാൻ. നല്ല രീതിയിൽ പ്രമേഹം നിയന്ത്രിച്ചാൽ ഇത് ആരോഗ്യത്തിന് കൂടുതൽ ഗുണം ലഭിക്കും.
പ്രമേഹം രോഗികൾക്ക് മുട്ട കഴിക്കാമോ
ശരീരത്തിന് ആവശ്യമായ 10 അമിനോ ആസിഡുകളിൽ ഒൻപത് എണ്ണവും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ പ്രമേഹ രോഗികൾ മുട്ട കഴിക്കുന്നത് നല്ലതാണെന്ന് അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ പറയുന്നുണ്ട്. മാംസത്തേക്കാൾ മികച്ചൊരു പോഷകാഹാരമാണ് മുട്ട. മുട്ടയിലെ ഗ്ലൈസിമിക് സൂചിക വളരെ കുറവാണ്. കൊളസ്ട്രോൾ ഉള്ളവർ മുട്ട കഴിക്കുമ്പോൾ അൽപ്പം നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനമാണ്. പ്രമേഹമുള്ളവർ മുട്ട കഴിച്ചാൽ പല തരത്തിലുള്ള ഗുണങ്ങളാണ് ലഭിക്കുന്നത്.
മുട്ടയുടെ ഗുണങ്ങൾ
പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒര വലിയ മുട്ടയിൽ ഏകദേശം 6.3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 78 കലോറി, 186 മില്ലിഗ്രാം കൊളസ്ട്രോൾ, 44 IU വിറ്റാമിൻ ഡി, 24 മൈക്രോഗ്രാം ഫോളേറ്റ്, 28 ഗ്രാം കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീന്റെ മികച്ച ഉറവിടമാക്കുന്നു. ബി 12, ബി 6, റൈബോഫ്ലേവിൻ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്. കൂടാതെ മുട്ടയിൽ ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.
കലോറി കുറവാണ്
മുട്ടയിൽ പൊതുവെ കലോറി വളരെ കുറവാണ്. പ്രമേഹമുള്ളവർ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹ്രൈഡേറ്റ്സ് ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. കുറഞ്ഞ കാർബോഹൈഡ്രേറ്റുള്ളതിനാൽ ഇത് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞസാരയിലെ അളവ് പെട്ടെന്ന് ഉയർത്താൻ മുട്ടയ്ക്ക് കഴിയില്ല. ഏറെ നേരം വയർ നിറഞ്ഞിരിക്കാൻ നല്ലതാണ് മുട്ട എന്ന് തന്നെ പറയാം.
പ്രമേഹത്തെ ബാധിക്കുമോ?
പ്രമേഹമുള്ള മിക്ക വ്യക്തികളിലും മുട്ട കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. വാസ്തവത്തിൽ, മുട്ടകൾക്ക് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ കഴിയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹ നിയന്ത്രണത്തിന് ഇത് ഗുണകരമാണ്. പോഷകാഹാര വിദഗ്ധൻ പറയുന്നതനുസരിച്ച്, നല്ല ഗുണനിലവാരവും ആവശ്യത്തിന് പ്രകൃതിദത്ത പ്രോട്ടീനും കഴിക്കുന്നത് പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.