Authored by റ്റീന മാത്യു | Samayam Malayalam | Updated: 14 Aug 2023, 10:04 pm
സുഗന്ധവ്യജ്ഞനങ്ങളുടെ റാണി എന്നാണ് ഏലയ്ക്ക എപ്പോഴും അറിയപ്പെടുന്നത്. കറികൾക്ക് മണവും ഗുണവും നൽകാൻ മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ് ഏലയ്ക്ക. പരമ്പാരഗത മരുന്നുകളിലും അതുപോലെ ആയുർവേദത്തിലും ഏലയ്ക്കുള്ള പങ്ക് വളരെ വലുതാണ്.
-
ആൻ്റി ഓക്സിഡൻ്റ് പ്രവർത്തനങ്ങൾ
ഏലയ്ക്കയിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമായ ഫ്രീ റാഡിക്കലുകളെ കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും. ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്നതിൽ ആൻ്റി ഓക്സിഡൻ്റ് വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.
-
പ്രമേഹം നിയന്ത്രിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏലയ്ക്ക ഏറെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹത്തിന് ഏലയ്ക്ക നല്ലതാണ്. ഇൻസുലിൻ കൂട്ടാനും ഇത് സഹായിക്കുന്നു.
-
New Project – 2023-08-14T200225.955
-
വായ് നാറ്റം മാറ്റാൻ
വായ് നാറ്റമുള്ളവർക്ക് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല പ്രതിവിധിയാണ് ഏലയ്ക്ക. ഇതിലെ ആൻ്റി മൈക്രോബയൽ ഘടകങ്ങൾ വായിൽ അടിഞ്ഞ് കൂടുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കും.
-
ഹൃദയാരോഗ്യം
രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറെ നല്ലതാണ് ഏലയ്ക്കെന്ന് പഠനങ്ങൾ പറയുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ രക്തയോട്ടം മികച്ചതാക്കുകയും ഹൃദയാരോഗ്യം നല്ലതാക്കുകയും ചെയ്യുന്നു.
-
ശ്വസന ആരോഗ്യം
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഏലയ്ക്ക ഏറെ നല്ലതാണ്. ഇത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ചുമ, മൂക്കടപ്പ്, ശ്വസന പ്രശ്നങ്ങൾ എല്ലാ ഇല്ലാതാക്കാൻ ഇത് ഏറെ സഹായിക്കും.