‘ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുമ്പോൾ, ഒഡീഷയിലേക്ക് മറ്റൊരു സെമി ഹൈസ്പീഡ് ട്രെയിൻ കൂടിയെത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം പാലിച്ചുകൊണ്ട്, രണ്ടാം വന്ദേ ഭാരത് ഉടൻ തന്നെ റൂർക്കേലയിൽ നിന്ന് ഭുവനേശ്വറിലേക്ക് സർവീസ് തുടങ്ങും’ അശ്വിനി വൈഷ്ണവ് പറഞ്ഞു.
കുപ്പിയേറ്, അസഭ്യവർഷം; മാർപാപ്പയുടെ പ്രതിനിധിയെ വളഞ്ഞ് വിമതസംഘം; പള്ളിപ്പരിസരം വീണ്ടും സംഘർഷഭൂമി
Mysterious death: യുവാവിന്റെ ദുരൂഹമരണം: അന്വേഷണം ഊർജിതമാക്കി പോലീസ്
മെയ് 18ന് വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തത്. പുരിയിൽ നിന്നും പശ്ചിമ ബംഗാളിലെ ഹൗറയിലേക്കാണ് ഈ വണ്ടി സർവീസ് നടത്തുന്നത്.
ഞായറാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി അശ്വിനി വൈഷ്ണവ് ഒഡീഷയിലെത്തിയത്. അതിനിടെ സരസ്വതി വിദ്യാ മന്ദിർ സ്കൂളിലെ അമ്പത് കുട്ടികൾക്ക് വന്ദേ ഭാരതിൽ സൗജന്യ യാത്ര അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. കുട്ടികൾക്കായി ഒരു മത്സരം നടത്തി, അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന 50 പേർക്കാണ് സൗജന്യ യാത്ര ഒരുക്കുന്നത്. ‘വന്ദേ ഭാരതിന്റെ വിഡിയോ കണ്ട വിദ്യാർഥികൾ ട്രെയിനിൽ കയറാൻ ആഗ്രഹം പ്രകടിപ്പിച്ചു’. എന്നുപറഞ്ഞുകൊണ്ടായിരുന്നു മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ഓഗസ്റ്റ് മാസത്തിൽ വിവിധ സംസ്ഥാനങ്ങളിലായി നിരവധി വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസിന് തയ്യാറെടുക്കുന്നത്. ഇവയിൽ പലതിന്റെയും പരീക്ഷണ ഓട്ടവും പൂർത്തിയായിട്ടുണ്ട്. ഏറ്റവും ഒടുവിലായി പറ്റ്ന – ഹൗറ വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടമാണ് വിജയകരമായി നടത്തിയത്. 535 കിലോമീറ്റർ ദൂരം ആറര മണിക്കൂർ കൊണ്ട് പിന്നിടുന്ന രീതിയിലാണ് ഈ സർവീസ്. ബിഹാറിന് ലഭിക്കുന്ന രണ്ടാമത്തെ സെമി ഹൈസ്പീഡ് ട്രെയിനാണ് ഇത്.
പറ്റ്ന – ഹൗറയ്ക്കുപുറമെ, നിരവധി റൂട്ടുകളിൽ ഈ മാസം തന്നെ പുത്തൻ വന്ദേഭാരതുകൾ ട്രാക്കിലിറങ്ങുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പുതിയ വന്ദേ ഭാരത് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഓഗസ്റ്റിൽ തന്നെ രണ്ടാമത്തെ വന്ദേ ഭാരത് ഇറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. ഓണസമ്മാനമായി പുത്തൻ വന്ദേ ഭാരത് എത്തുമോയെന്ന പ്രതീക്ഷയിലാണ് മലയാളികൾ. അതേസമയം ഒഡീഷയ്ക്ക് സഭിച്ച രണ്ടാമത്തെ വന്ദേ ഭാരത് എന്ന് സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കിയിട്ടില്ല. ലോഞ്ചിങ് ഡേറ്റ് പറയാതെയായിരുന്നു മന്ത്രി ഭൂവനേശ്വറിൽ പ്രഖ്യാപനം നടത്തിയത്.