പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയെ മുതല കടിച്ചുകീറി; വീഡിയോ പകർത്തി നാട്ടുകാർ
Edited by ജിബിൻ ജോർജ് | Samayam Malayalam | Updated: 17 Aug 2023, 8:58 am
പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയെ മുതല കടിച്ചുകീറി. ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. മുതലയുടെ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു
ഹൈലൈറ്റ്:
- പുഴയിൽ കുളിക്കാനിറങ്ങിയ സ്ത്രീയെ മുതല കടിച്ചുകീറി.
- ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ ബുധനാഴ്ചയാണ് ദാരുണമായ സംഭവം.
- ജ്യോത്സ്ന റാണി എന്ന 35കാരിക്കാണ് ജീവൻ നഷ്ടമായത്.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വനിതാ കോൺസ്റ്റബിൾ; അനുമതി നൽകി സർക്കാർ, ആനുകൂല്യങ്ങൾ പ്രതീക്ഷിക്കേണ്ടെന്ന് അധികൃതർ
ജാജ്പൂർ ജില്ലയിലെ പാലത്പൂർ ഗ്രാമത്തിലാണ് യുവതിയെ മുതല ആക്രമിച്ചത്. പ്രദേശത്തെ ബിരൂപ നദിയിൽ ബുധനാഴ്ച രാവിലെ കുളിക്കാനിറങ്ങിയ ജ്യോത്സ്നയെ മുതല ആക്രമിക്കുകയായിരുന്നു. വസ്ത്രം കഴുകിയ ശേഷം കുളിക്കാൻ പുഴയിലേക്ക് ഇറങ്ങിയ യുവതിയെ മുതല ആക്രമിക്കുകയും പുഴയുടെ മറുകരയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.
mysterious death: ഗൃഹനാഥനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
രക്ഷപ്പെടാനുള്ള ശ്രമം ജ്യോത്സ്ന നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവിളികേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും യുവതിയുമായി മുതല പുഴയുടെ മറുകരയിലേക്ക് എത്തിയതോടെ രക്ഷപ്പെടുത്താനായില്ല. ഓടിക്കൂടിയവരിൽ ചിലരാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്.
അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തിയാണ് യുവതിയുടെ ശരീരഭാഗങ്ങൾ പുഴയിൽ നിന്ന് വീണ്ടെടുത്തത്. ശരീരത്തിൻ്റെ ഭൂരിഭാഗവും മുതല കടിച്ചെടുത്തതായി പോലീസ് പറഞ്ഞു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ ഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നതായി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഭിരാം ജെന പറഞ്ഞു.
യുവതിയുടെ കുടുംബാംഗങ്ങൾക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് മാസത്തിനിടെയുണ്ടാകുന്ന അഞ്ചാമത്തെ സംഭവമാണിതെന്ന് നാട്ടുകാർ പറഞ്ഞു. മുതലയെ പിടികൂടുന്നതുവരെ ഗ്രാമവാസികൾ നദിക്കരയിൽ വരികയോ നദിയിൽ ഇറങ്ങുകയോ ചെയ്യരുതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ റെയിൽ-റോഡ് ഫ്ലൈഓവർ ബെംഗളൂരുവിൽ പൂർത്തിയാകുന്നു; തുറന്നുകിട്ടാൻ ഇനിയും കാത്തിരിക്കണം
ജൂലൈ 26ന് പട്ടമുണ്ടൈയിലെ കുലസാഹി ഗ്രാമത്തിലെ അമൂല്യ ദാസ് (56) എന്നയാൾ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ജൂൺ 29ന് ബ്രാഹ്മണി നദിയിൽ ഗഗാരാഡിയ ഗ്രാമത്തിലെ ഗംഗാധർ തരേയ് (56) എന്നാളും മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂൺ 29 ന് ബ്രാഹ്മണി നദിയിൽ ഗംഗാധർ തരേയ് (56) എന്നയാളും മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹതിഗഡി ഗ്രാമത്തിലെ 45 കാരിയായ സീതാറാണി ദാസ് എന്ന സ്ത്രീ ജൂൺ 21ന് കൊല്ലപ്പെട്ടിരുന്നു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക