ഓഗസ്റ്റ് 19 ശനിയാഴ്ച ചെന്നൈയിലെ പ്രൊഡക്ഷൻ യൂണിറ്റിലാകും ഓറഞ്ച് വന്ദേ ഭാരതിന്റെ അനാച്ഛാദനം നടക്കുക. നിലവിൽ 25 വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. വിവിധ റൂട്ടുകളിൽ സർവീസ് നടത്താനായി നാല് ട്രെയിനുകൾ കൂടി സജ്ജമായിട്ടുണ്ട്. പുതുതായി പുറത്തിറങ്ങുന്ന ഓറഞ്ച് വന്ദേ ഭാരത് ഏത് റൂട്ടിലാകും സർവീസ് നടത്തുകയെന്ന് വ്യക്തമായിട്ടില്ല.
Palakkad Well Chemical Change: പാലക്കാട് കിണറിനുള്ളിൽ സ്ഫോടനം
പുതിയ കളർ കോഡിലുള്ള ട്രെയിൻ ദേശീയ പതാകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ വാതിലുകളിലും വശങ്ങളിലും പച്ച വരകളും ഒപ്പം ഓറഞ്ച് നിറവും ഉണ്ടാകും.
നിലവിലെ വെള്ള – നീല കോംബിനേഷനിലുള്ള വന്ദേ ഭാരത് ഭംഗിയാണെങ്കിലും പൊടി പിടിക്കുന്നതാണ് നിറം മാറ്റത്തിന് പിന്നിലെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നിറംമാറ്റുന്നതിന് കൃത്യമായ കാരണം റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഓഗസ്റ്റ് മാസം സർവീസ് ആരംഭിക്കുന്നതിനായി നാല് ട്രെയിനുകൾ കൂടി രാജ്യത്ത് സജ്ജമായിട്ടുണ്ട്. ഈ പട്ടികയിലെ 31ാമത്തെ ട്രെയിനാണ് ഓറഞ്ച് കളറിൽ പണി പൂർത്തിയാക്കിയിരിക്കുന്നത്. ചെന്നൈ – 2, പട്ന, ബെംഗളൂരു, എന്നിങ്ങനെ നാല് എക്സ്പ്രസുകളാണ് ഈ മാസം ഫ്ളാഗ് ഓഫ് ചെയ്യുക. അതിനിടെ കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് പുതുതായി വന്ദേ ഭാരത് എത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തൻ വന്ദേ ഭാരത് ഏത് റൂട്ടിലാകും സർവീസ് നടത്തുകയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം.