Also Read : വിശുദ്ധമാസത്തിൽ രാഹുൽ മാംസാഹാരം കഴിച്ചോ? ചിത്രത്തിന് പിന്നിലുള്ള സത്യം എന്ത്?
ഛത്തീസ്ഗഡിൽ 90 അംഗ അസംബ്ലിയിൽ 21 സ്ഥാനാർത്ഥികളുടെ പേരാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മധ്യപ്രദേശിൽ 230 അംഗസഭയിലെ 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
KRajan about Mathew kuzhalnadan: ഭൂപരിഷ്കണ നിയമം ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തിന് ഒരു ദിവസത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. സ്ഥാനാർത്ഥികളെ കണ്ടെത്താനും തെരഞ്ഞെടുപ്പ് ആസൂത്രണങ്ങൾക്കും വേണ്ടിയാണ് യോഗം ചേർന്നത്. യോഗത്തിൽ പ്രധാനമന്ത്രിയെ കൂടാതെ അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും അടക്കമുള്ള നേതാക്കളും കണ്ടെത്തിയിട്ടുണ്ട്.
സ്ഥാനാർത്ഥി സംബന്ധിച്ച് തർക്കങ്ങൾ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് മുൻകൂട്ടി പ്രഖ്യാപിക്കാനുള്ള ബിജെപിയുടെ നീക്കമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി അത് പരിഹരിക്കാനുള്ള ശ്രമങ്ങളും പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം ആദ്യം നടന്ന കർണാടക തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി ആവർതത്തിക്കാതിരിക്കാനാണ് പുതിയ നടപടി. ഈ വർഷം ഛത്തീസ്ഗഡിനും മധ്യപ്രദേശിനും അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് ജനവിധി തേടുന്ന മറ്റ് സംസ്ഥാനങ്ങൾ.
Also Read : 279 യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ പൈലറ്റ് ശുചിമുറിയിൽ വച്ച് മരിച്ചു; പിന്നെ നടന്നത്
കോൺഗ്രസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെതിരെ വിജയ് ബാഗേൽ എംപിയാകും മത്സരിക്കുക. ചത്തീസ്ഗഢിലെ പട്ടികയിൽ അഞ്ചു സ്ത്രീകളും ഇടംപിടിച്ചിട്ടുണ്ട്. വിജയ് ബാഗേൽ, ഭുലൻ സിംഗ് മറാവി, ലക്ഷ്മി രാജ്വാഡെ, ശകുന്തള സിംഗ് പോർഥെ, പ്രബോജ് ഭിഞ്ച് ലുന്ദ്ര, സരള കൊസാരിയ സറൈപാലിൽ, അൽക്ക ചന്ദ്രകർ ഖല്ലാരി, രോഹിത് സാഹു, ഗീതാ ഘാസി സാഹു, മണിറാം കശ്യപ് എന്നിവരാണ് ചത്തീസ്ഗഢിലെ ആദ്യഘട്ടത്തിലെ പ്രമുഖർ.
Read Latest National News and Malayalam News