നാക്കില്‍
സ്ഥിരമായുണ്ടാകുന്ന വായ്നാറ്റത്തിന് പ്രധാന കാരണങ്ങളില്‍ ഒന്ന് നാക്കില്‍ കാണപ്പെടുന്ന വെളുത്ത നിറത്തിലെ വസ്തുവാണ്. നാവില്‍ കാണുന്ന ഈ വെളുത്ത വശത്ത് ധാരാളം ബാക്ടീരിയകള്‍ ഉണ്ട്. ഇവയാണ് ഇതിന് കാരണമാകുന്നത്. ഇവ സള്‍ഫര്‍ പോലുള്ള പല ഗ്യാസുകളും ഉല്പാദിപ്പിയ്ക്കുന്നു. ഇതാണ് ഈ ദുര്‍ഗന്ധമുണ്ടാകുന്നത്.
വായ് നാറ്റത്തിൻ്റെ കാരണങ്ങൾ അറിഞ്ഞ് പരിഹാരം കാണൂ
വായ് നാറ്റത്തിൻ്റെ കാരണങ്ങൾ അറിഞ്ഞ് പരിഹാരം കാണൂ
കാല്‍ക്കുലസ്
പല്ലില്‍ അടിഞ്ഞ് കൂടിയിരിയ്ക്കുന്ന കാല്‍ക്കുലസ് വായ്നാറ്റത്തിന് മറ്റൊരു കാരണമാണ്. പല്ലിന്റെ താഴെഭാഗത്തോട് ചേര്‍ന്ന് മഞ്ഞ നിറത്തിലോ ബ്രൗണ്‍ നിറത്തിലോ കോട്ടിംഗ് കാണുന്നു. ഇതും ബാക്ടീരിയകള്‍ കാരണമാണ്. ഇവ ക്രമേണ പല്ലിനും കേടുണ്ടാക്കുന്നു. മോണരോഗത്തിനും ഇവ കാരണമാകുന്നു. മോണയില്‍ നിന്നും രക്തം വരുന്നതിന് ഒരു കാരണം ഇതാണ്. പല്ലുകള്‍ വരെ ഇളകിപ്പോകുന്നതിന് ഇത് ഇടയാക്കും.
പല്ലുകളിലെ പോടുകളും കേടുകളുമെല്ലാം
പല്ലുകളിലെ പോടുകളും കേടുകളുമെല്ലാം ബാക്ടിരിയകളുടെ കേന്ദ്രങ്ങളാണ്. ഇവ വായ്നാറ്റമുണ്ടാകുന്ന മറ്റൊരു കാരണമാണ്. ഇതു പോലെ പല്ലിനിടയില്‍ അടിഞ്ഞു കൂടുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ ദുര്‍ഗന്ധമുണ്ടാക്കുന്നു. പ്രത്യേകിച്ചും നോണ്‍വെജ് കഴിയ്ക്കുമ്പോള്‍ ഇത്തരം കഷ്ണങ്ങള്‍ പല്ലിനിടയിലെ വിടവുകളില്‍ കയറി ബാക്ടീരിയകളുണ്ടാക്കി ഇവ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. ഇതു പോലെ തന്നെ വരണ്ട വായ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. വെള്ളം കുടി കുറയുന്നത് ഇതിന് കാരണമാണ്.
അസിഡിറ്റി
ഇതല്ലാതെ പ്രമേഹ രോഗികള്‍ക്ക്, മോണരോഗമുള്ളവര്‍ക്ക് ഇത്തരത്തില്‍ സലൈവ അഥവാ ഉമിനീര് ഉല്പാദനം കുറയുന്നു. ദുര്‍ഗന്ധമുണ്ടാകുന്നു. വെപ്പ്പല്ല് ഊരി വച്ചില്ലെങ്കില്‍ ഇതിനിടയില്‍ ബാക്ടീരിയകളുണ്ടായി വായ്നാറ്റമുണ്ടാകും. ഇതല്ലാതെ സൈനസ് പ്രശ്നങ്ങള്‍, ടോണ്സിലൈററി, അസിഡിറ്റി പ്രശ്നങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍, അലര്‍ജി പോലുള്ളവയെല്ലാം ഇതിന് കാരണമാകുന്നു. മൗത്ത് അള്‍സര്‍, വൃക്ക, കരള്‍ രോഗം, പ്രമേഹ രോഗം എന്നിവയെല്ലാം വായനാറ്റമുണ്ടാക്കും. സിഗരറ്റ് വലി പ്രധാന കാരണമാണ്. സമയത്തിന് ഭക്ഷണം കഴിയ്ക്കാത്തവര്‍ക്ക് വായ്നാറ്റമുണ്ടാകുന്നത് സാധാരണയാണ്.
പരിഹാരം
ഇതിന് പരിഹാരം കാണുന്നതിന് കാരണം കണ്ടെത്തുകയെന്നത് പ്രധാനമാണ്. രോഗങ്ങള്‍ കാരണമല്ലാത്ത വായ്നാറ്റത്തിന്റെ 70 ശതമാനം കാരണവും നാക്ക് വൃത്തിയാക്കാത്ത കാരണമാണ്. ഇതുപോലെ പല്ലിലെ കാല്‍കുലസ് നീക്കണം. ഭക്ഷണ ശേഷം വായ നല്ലതുപോലെ വൃത്തിയാക്കണം. ദിവസവും രണ്ട് നേരം പല്ല് ബ്രഷ് ചെയ്യണം. ഗ്യാസ് പ്രശ്നങ്ങളെങ്കില്‍ രാത്രി ഭക്ഷണം നേരത്തെയാക്കുക. ഇത് ദഹനം എളുപ്പമാക്കും. പല്ലില്‍ ഒട്ടിപ്പിയ്ക്കുന്നവ കഴിയ്ക്കാതിരിയ്ക്കുക. ഇതു പോലെ ധാരാളം പച്ചക്കറികളും പഴങ്ങളും കഴിയ്ക്കാം, വെള്ളം കുടിയ്ക്കാം