ചായയും കാപ്പിയും
രാവിലെ എഴുന്നേറ്റ് കണ്ണ് തുറക്കുന്ന ഉടനെ ചായയും കാപ്പിയും കുടിക്കുന്ന ശീലം പലർക്കുമുണ്ട്. പക്ഷെ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പലർക്കും അറിയില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യകരമായ ശീലമല്ല. കാപ്പിയിലും ചായയിലും കഫീൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സ്രവണം വർദ്ധിപ്പിക്കുന്നു. ഇത് വയറിൽ ഗ്യാസ്, വയറ് വേദന, അസ്വസ്ഥതകൾ എന്നിവയുണ്ടാക്കാൻ കാരണമാകാറുണ്ട്.
ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം
ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം
സിട്രസ് പഴങ്ങൾ
വൈറ്റമിൻ സി അടങ്ങിയ നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ശരീരത്തിന് ഏറെ നല്ലതാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഈ പഴങ്ങൾ നൽകാറുണ്ട്. എന്നാൽ ഇത് രാവിലെ ഉണർന്ന് വെറുംവയറ്റിൽ കഴിക്കാൻ പാടില്ല. രാവിലെ ഇത്തരം സിട്രസ് പഴങ്ങൾ കഴിക്കുന്നത് വയറ്റിലെ ആസിഡിന്റെ സ്രവണം വർദ്ധിപ്പിക്കും. ഇത് ഗ്യാസിന് കാരണമാകാറുണ്ട്. ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ ഭക്ഷണത്തിനിടയിലോ വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കാവുന്നതാണ്.
മധുര പാനീയങ്ങൾ
രാവിലെ എഴുന്നേൽക്കുമ്പോൾ വെറുംവയറ്റിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. കൃത്രിമ മധുരം മാത്രമല്ല പഴച്ചാറുകളും വെറുംവയറ്റിൽ കഴിക്കാൻ പാടില്ല. ഒഴിഞ്ഞ വയറ്റിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയത്തിലെ ആസിഡ് സ്രവണം വർദ്ധിപ്പിക്കും. ഇത് വയറുവേദനയ്ക്കും അതുപോലെ ഗ്യാസ് കയറുന്നതിനും കാരണമാകും. ഇത് കരളിലും പാൻക്രിയാസിലും സമ്മർദ്ദം ചെലുത്തുന്നു. ഇതിന് പകരമായി രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് ആമാശയത്തിലെ ആസിഡ് സ്രവണം കുറയ്ക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
എരിവുള്ള ഭക്ഷണങ്ങൾ
രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കാനും ശ്രമിക്കേണ്ടതാണ്. മധുരമുള്ള ഭക്ഷണങ്ങൾ പോലെ, രാവിലെ എഴുന്നേൽക്കുമ്പോൾ എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. എരിവുള്ള ഭക്ഷണങ്ങൾ വയറ്റിലെ അസ്വസ്ഥതയ്ക്കും ആസിഡ് ഉൽപാദനത്തിനും കാരണമാകും. എരിവുള്ള ഭക്ഷണങ്ങൾ കുടലിൽ പ്രകോപനം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടാക്കും. കരൾ, വൃക്ക, തലച്ചോറ് എന്നിവയുൾപ്പെടെയുള്ള പ്രധാന അവയവങ്ങളെയും ഇത് ബാധിക്കുന്നു.
തക്കാളി
പോഷക സമൃദ്ധമായ ഒന്നാണ് തക്കാളിയെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. പക്ഷെ രാവിലെ വെറും വയറ്റിൽ തക്കാളിയോ അല്ലെങ്കിൽ തക്കാളി ജ്യൂസോ കുടിക്കാൻ പാടില്ല. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. തക്കാളിയിൽ ഓക്സാലിക് ആസിഡ് ഉൾപ്പെടെ വിവിധ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആമാശയത്തിലെ ആസിഡ് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. അതുകൊണ്ട് രാവിലെ തക്കാളി കഴിക്കരുത്.