Also Read : പുതുപ്പള്ളിയിൽ ഇത്ര നാൾ കൊണ്ട് കിഫ്ബി വഴി നടന്നത് സ്കൂൾ കെട്ടിട വികസനം മാത്രം; വി എൻ വാസവൻ
സംഭവം സ്ഥിരീകരിച്ച് എയർലൈനും രംഗത്തുവന്നിട്ടുണ്ട്. യാത്രക്കാരൻ പിന്നീട് തന്റെ ഫോണിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുകയും തന്റെ പ്രവൃത്തിയിൽ ക്ഷമ ചോദിക്കുകയും ചെയ്തുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Archbishop Cyril Vasil : വൈദികർക്കെതിരെ നടപടി എടുത്താൽ ജനം മുന്നിൽ നിന്ന് എതിർക്കും
ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന സ്പൈസ് ജെറ്റ് വിമാനമായ എസ്ജി 157-ന്റെ ആദ്യ നിരയിൽ ഇരുന്ന ഒരു യാത്രക്കാരൻ, ടേക്ക് ഓഫ് സമയത്ത് ജംപ് സീറ്റിൽ ഇരിക്കുന്ന ക്യാബിൻ ക്രൂവിന്റെ ചിത്രങ്ങൾ ക്ലിക്ക് ചെയ്യുകയായിരുന്നുവെന്ന് എയർലൈൻ വക്താവ് പറഞ്ഞു.
പിന്നീട്, ഇയാൾ ജീവനക്കാരോട് കുറ്റം ഏറ്റുപറയുകയും ഫോണിൽ നിന്നും ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതിന് ശേഷം നടപടിയിൽ മാപ്പ് ചോദിക്കുകയും ചെയ്തു. യാത്രക്കാരൻ രേഖാമൂലം മാപ്പ് എഴുതി നൽകിയതായും വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം, സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഡൽഹി വനിതാ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ നടപടി സ്വീകരിച്ചതായി അറിയിച്ചു.
“ഒരു യാത്രക്കാരൻ ഒരു വനിതാ ഫ്ലൈറ്റ് അറ്റൻഡന്റിന്റെയും സഹയാത്രികയായ സ്ത്രീയുടെയും അശ്ലീല ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതായി വൈറൽ വീഡിയോയിൽ ആരോപിക്കപ്പെടുന്നു, അയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളുടെ ആക്ഷേപകരമായ ചിത്രങ്ങൾ കണ്ടെത്തി,” ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൾ പറഞ്ഞു.
Also Read : വീണ്ടും അമേഠിയിൽ നിന്ന് തന്നെ മത്സരിക്കും; പ്രഖ്യാപനവുമായി യുപി കോൺഗ്രസ് അധ്യക്ഷൻ
“വിമാനങ്ങളിൽ ലൈംഗിക പീഡന പരാതികൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് അസ്വീകാര്യമാണ്. ഈ പ്രത്യേക സാഹചര്യത്തിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും വിഷയം സമഗ്രമായി അന്വേഷിക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും വേണം. വിമാനങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ഡിജിസിഎയ്ക്ക് സീറോ ടോളറൻസ് പോളിസി ഉണ്ടായിരിക്കുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിക്കുകയും വേണം.“ ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു.
Read Latest National News and Malayalam News